തിരുവനന്തപുരം: സോളർ കരാർ ലഭിക്കാനായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു ഡൽഹിയിലും തിരുവനന്തപുരത്തും പണം കൈമാറിയെന്ന പരാതിക്കാരിയുടെ ആരോപണം തള്ളിയ കോടതി റിപ്പോര്‍ട്ട് പുറത്ത്.
പരാതിക്കാരിയുടെ വാദങ്ങളെല്ലാം കളവാണെന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കണ്ടെത്തി. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐയുടെ അന്തിമ റിപ്പോർട്ടിനെതിരെ പരാതിക്കാരി നൽകിയ തടസ ഹർജി തള്ളിക്കൊണ്ടാണു സിബിഐ റിപ്പോർട്ട് കോടതി ശരിവച്ചത്. പീഡനക്കേസിനു പുറമേയാണ് സാമ്പത്തികാരോപണവും ഉന്നയിച്ചത്.
പരാതിക്കാരിയുടെ പ്രാധാനപ്പെട്ട ആരോപണങ്ങള്‍ ഇവയായിരുന്നു. സോളര്‍ കരാര്‍ ലഭിക്കാനായി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കു 3 കോടി രൂപ കൈക്കൂലി നല്കി. ആദ്യഗഡു ഡല്‍ഹിയില്‍ വെച്ചും രണ്ടാമത് തിരുവനന്തപുരത്തെ വസതിയിലും വെച്ച് പണം കൈമാറി. ഡല്‍ഹിയില്‍ വെച്ച് പണം കൈമാറാനായി ഡല്‍ഹിയിലെ സ്വകാര്യ ഹോട്ടലില്‍ താമസിച്ചെന്നും വാദമുയര്‍ത്തി.
ഡല്‍ഹിയിലായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയും മന്ത്രിയായിരുന്ന കെ.സി.ജോസഫും തോമസ് കുരുവിളയും ബീക്കൺ ലൈറ്റ് ഘടിപ്പിച്ച മാരുതി എസ്റ്റീം കാറിൽ വന്നെന്നും,രണ്ടുപേരെയും വിമാനത്താവളത്തിൽ എത്തിച്ചശേഷം തോമസ് കുരുവിള അതേ വാഹനത്തിൽ വന്നപ്പോൾ 1.1 കോടിരൂപ ലെതർ ബാഗിൽ കൈമാറി.
എന്നാല്‍ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഹാജരാക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ല. മാത്രമല്ല 2012 ഡിസംബർ 26 മുതൽ 28വരെ പരാതിക്കാരി പറഞ്ഞ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നു സിബിഐ കണ്ടെത്തി.
ഉമ്മൻചാണ്ടി അക്കാലത്തു ഡൽഹിയിൽ ഉപയോഗിച്ചിരുന്നതു മാരുതി കാറല്ലെന്നും ടയോട്ട കാറാണെന്നു സർക്കാർ രേഖകളിൽ നിന്നു വ്യക്തമായി. തന്റെ സമ്പാദ്യത്തിൽ നിന്നാണ് 10 ലക്ഷം രൂപ കൈക്കൂലിയായി നൽകിയതെന്ന വാദത്തിനും തെളിവ് ഹാജരാക്കാൻ പരാതിക്കാരിക്കു കഴിഞ്ഞില്ല.
ബാലരാമപുരത്തെ വസ്തു വിൽപ്പന നടത്തിയാണു തോമസ് കുരുവിളയ്ക്ക് പണം നൽകിയതെന്നായിരുന്നു പരാതിക്കാരിയുടെ മറ്റൊരു അവകാശവാദം. സിബിഐ അന്വേഷണത്തിൽ അക്കാലയളവിൽ ബാലരാമപുരം സബ് റജിസ്ട്രാർ ഓഫിസിൽ അങ്ങനെയൊരു വസ്തുക്കച്ചവടം നടന്നതായി രേഖയില്ല. ഇതോടെയാണ് കോടതി പരാതിക്കാരിയുടെ വാദങ്ങള്‍ പൂര്‍ണമായി തള്ളിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം