‘കിഴക്കിന്റെ വെനീസ് ‘ – ലോകഭൂപടത്തില്‍ ആലപ്പുഴ ജില്ലയെ അടയാളപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സ്ൻ പ്രഭുവാണ് ആലപ്പുഴയ്ക്ക് ഇങ്ങനെയൊരു വിശേഷണം നൽകിയത്. കായലും കടൽതീരങ്ങളും ഹൗസ് ബോട്ടുകളും, പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയും, പിന്നെ വ്യത്യസ്തമായ രുചികളുമാണ് ആലപ്പുഴയുടെ പ്രത്യേകത.
കേരളത്തിലെ ഒരു തീരദേശ ജില്ലയായ ആലപ്പുഴ 1957 ഓഗസ്റ്റ് 17 നാണ് രൂപീകൃതമായത്. കയർ വ്യവസായത്തിന് പേരുകേട്ട ആലപ്പുഴ, 1990-ലാണ് ആലപ്പി എന്ന ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റുന്നത്..
വിദേശ സഞ്ചാരികളുടെ ഇടയിൽ ഏറെ പ്രശസ്തി നേടിയ നാടാണ് ആലപ്പുഴ.
18-)ം നൂറ്റാണ്ടിൽ അന്നത്തെ ദിവാന്‍ രാജകേശവദാസ് ആണ് ഇന്ന് കാണുന്ന ആലപ്പുഴ പട്ടണം നിര്‍മ്മിച്ചതെങ്കിലും, സംഘകാല ചരിത്ര കൃതികൾ പരിശോധിക്കുമ്പോൾ ആലപ്പുഴയെ കുറിച്ചുള്ള പരാമർശങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.. പ്രാചീന കാലം മുതല്‍ക്കുതന്നെ ഗ്രീസുമായും, റോമുമായും, ആലപ്പുഴക്ക് കച്ചവട ബന്ധമുണ്ടായിരുന്നതായും ചരിത്രം പറയുന്നുണ്ട്…
ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ പ്രശസ്ത യാത്രികരായിരുന്ന പ്ലിനിയും ടോളമിയും അവരുടെ കുറിപ്പുകളിൽ ആലപ്പുഴയിലെ ചില സ്ഥലങ്ങളെ കുറിച്ച് സൂചിപ്പിച്ചിട്ടുള്ളതായി പറയുന്നുണ്ട്.
കേരളത്തിന്റെ നാവിക ചരിത്രം പരിശോധിക്കുമ്പോഴും ആലപ്പുഴയ്ക്ക് പ്രധാനസ്ഥാനം തന്നെയുണ്ട്.
ഇന്ന് പ്രധാനമായും ആലപ്പുഴ പ്രസിദ്ധമാകുന്നത് ഇവിടത്തെ വളളംകളി മത്സരങ്ങളുടെയും, പിന്നെ കായലോര വിനോദ സഞ്ചാരത്തിന്റെയും കയർ വ്യവസായത്തിന്റെയും ഒക്കെ പേരിൽ കൂടിയുമാണ്.
വളരെ മനോഹരവും വ്യത്യസ്തവുമായ ഭൂപ്രകൃതിയാണ് ആലപ്പുഴക്കുള്ളത്; കായലുകളാലും, നദികളാലും, തോടുകളാലും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന മണൽ പ്രദേശമാണ് ആലപ്പുഴ ജില്ലയുടെ പ്രത്യേകത.
ഹൗസ് ബോട്ട് യാത്ര, അഥവാ കേട്ടുവള്ള യാത്ര വളരെ പ്രസിദ്ധമാണ്,
ആലപ്പുഴ ബീച്ച്, കുട്ടനാടും കരിമീൻ പൊള്ളിച്ചതും, പാതിരാമണൽ, മഹാകവി കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന കുമാരകോടി, ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്തുള്ള കായംകുളത്ത് സ്ഥിതി ചെയ്യുന്ന, പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ കൃഷ്ണപുരം കൊട്ടാരം, തകഴി മ്യൂസിയമായി സംരക്ഷിക്കുന്ന ഇതിഹാസ സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ വീട്, ലോകപ്രശസ്തമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന് പേരുകേട്ട അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങി നിരവധി കാഴ്ചകളും രുചികളും ആലപ്പുഴയ്ക്ക് സ്വന്തമാണ്.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലും ആലപ്പുഴയ്ക്ക് വലിയ പങ്കുണ്ട്. തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ പോലുളള അനാചാരങ്ങള്‍ക്കെതിരെ പത്രപ്രവര്‍ത്തകനും, സാമൂഹിക പരിഷ്കർത്താവുമായ റ്റി.കെ മാധവന്റെ നേത്യത്വത്തില്‍ ഒരു കൂട്ടായ്മ്മ സംഘടിപ്പിക്കുകയും, 1925-ല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കുള്ളതടക്കം എല്ലാ റോഡുകളും ഹിന്ദുമതത്തിലെ എല്ലാ വിഭാഗക്കാര്‍ക്കുമായി തുറന്ന് കൊടുക്കുകയും ചെയ്തു.
ഭരണഘടനാപരമായ അടിച്ചമര്‍ത്തലിനെതിരെ 1932 ല്‍ ആരംഭിച്ച നിവര്‍ത്തന പ്രക്ഷോഭം പോലുളള സമര രീതികൾക്കും ആലപ്പുഴ ജില്ല സാക്ഷ്യം വഹിച്ചിട്ടുണ്ട്.
1946 ഒക്ടോബർ 24നു പുന്നപ്രയിലും, 27നു വയലാറിലും അരങ്ങേറിയ പുന്നപ്ര- വയലാര്‍ സമരം, കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ സമരം അഥവാ തൊഴിലാളിസമരം ഉണ്ടായതും 1938 ല്‍ ആലപ്പുഴയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം