തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്കിൽ കൂടുതൽ വെളിപ്പെടുത്തൽ. സഹകരണ ബാങ്കിൽ നടന്നത് ആസൂത്രിത തട്ടിപ്പായിരുന്നുവെന്ന് മുൻ ഭരണ സമിതി അംഗം മഹേഷ് കൊരമ്പിൽ. ബാങ്ക് പ്രസിഡന്റിന്റെ കള്ള ഒപ്പിട്ട് പോലും സെക്രട്ടറി ലോൺ അനുവദിച്ചു. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
കുടിശ്ലിക പിരിക്കാൻ പോയ ഭരണസമിതി അംഗത്തെ 50 ലക്ഷം രൂപ ലോണെടുത്ത സജി വർഗീസ് പൂട്ടിയിട്ടിട്ടും പാർട്ടി മൗനം പാലിച്ചതായും മഹേഷ് പറഞ്ഞു. കരുവന്നൂർ ബാങ്ക് ഭരണ സമിതിയിലെ സിപിഎം നോമിനിയായിരുന്നു മഹേഷ്. കരുവന്നൂര്‍ സഹകരണ ബാങ്ക് ഇടപാടിൽ സിപിഎം ചതിച്ചെന്ന് സിപിഐ ഡയറക്ടർ ബോർഡ് അംഗങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഭരണസമിതി അറിയാതെയാണ് വലിയ ലോണുകൾ നൽകിയത്. ബാങ്ക് സെക്രട്ടറി സുനിൽ കുമാറിനും ബിജു കരീമിനും തട്ടിപ്പിന്റെ വിവരങ്ങൾ അറിയാമെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങളായ ലളിതനും സുഗതനും പറഞ്ഞു.സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.കെ ചന്ദ്രനാണ് ബാങ്കിലെ ഇടപാടുകൾ നിയന്ത്രിച്ചിരുന്നത്.
ഭരണ സമിതി അറിയാതെയാണ് വലിയ വായ്പകൾ പാസാക്കിയിരുന്നതെന്നും ഭരണ സമിതിയിലെ മുൻ സി.പി.ഐ അംഗങ്ങൾ ആരോപിക്കുന്നു.സി.പി.എം നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായാണ് തട്ടിപ്പ് നടന്ന കാലയളവിലെ സി.പി.ഐ ഭരണ സമിതി അംഗങ്ങളായ ലളിതനും സുഗതനും രംഗത്തെത്തിയത്.
read more കേരളത്തില്‍ മഴ തുടരും; മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത നിർദേശം
വലിയ ലോണുകൾ പാസ്സാക്കിയത് ഭരണസമിതി അറിയാതെയാണ്. ബാങ്ക് സെക്രട്ടറി സുനിൽ കുമാറിനും ബിജു കരീമിനും എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.കെ ചന്ദ്രനാണ് ബാങ്കിലെ എല്ലാ ഇടപാടുകളും നിയന്ത്രിച്ചിരുന്നത്. തങ്ങളെ ബലിയാടാക്കി മുതിർന്ന സി പി എം നേതാക്കൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനാലാണ് എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതെന്നും ലളിതനും സുഗതനും പ്രതികരിച്ചു.
തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി ചെന്നപ്പോൾ സിപിഎം നേതാക്കൾ അവഗണിച്ചു. സിപിഐ നേതാക്കളും സഹായിച്ചില്ല. ജയിൽ നിന്നിറങ്ങി സഹായം തേടിയപ്പോൾ സിപിഐ നേതാക്കളും തള്ളി. ഇ.ഡി അന്വേഷണത്തിലൂടെ തട്ടിപ്പിൽ ഉൾപ്പെട്ട മുതിർന്ന നേതാക്കളുടെയടക്കം പങ്ക് പുറത്തു വരുമെന്നാണ് പ്രതീക്ഷയെന്നും ഇവർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം