തൃശ്ശൂർ: ഭരണകൂടങ്ങൾക്ക് ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയാതെ വരുമ്പോഴാണ് പോരാട്ടത്തിൻറെ വഴി ജനങ്ങൾക്ക് തിരഞ്ഞെടുക്കേണ്ടിവരുന്നതെന്ന് മുൻ എം. എൽ. എ. അഡ്വ. എം. കെ. പ്രേമനാഥ്. കേരള വഴിവാണിഭ സഭ(എച്ച്. എം. എസ്.)യുടെ അഞ്ചാമത് സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശങ്ങളെ വിലമതിക്കുന്ന ശ്രേഷ്ഠമായൊരു ഭരണഘടനയും അതിനനുസരിച്ചുള്ള നിയമസംവിധാനങ്ങളും ഇവിടെയുണ്ടെന്നുള്ളത് നമുക്ക് വളരെയധികം ആശ്വാസകരമാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
‘വഴിയോരക്കച്ചവടകാരുടെ അവകാശങ്ങൾ’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ നാഷണൽ അസോസിയേഷൻ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്സ് ഓഫ് ഇന്ത്യ(NASVI) ദേശീയ നിർവ്വാഹക സമിതി അംഗം എം. എം. കബീർ ഉദ്ഘാടനം ചെയ്തു. എൽ. ജെ. ഡി. ജില്ലാ പ്രസിഡണ്ട് യൂജിൻ മൊറാലി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എ. ഐ. റപ്പായി അദ്ധ്യക്ഷത വഹിച്ചു.
സോഷ്യലിസ്റ്റ് ഡമോക്രാറ്റിക് ജനതാദൾ സംസ്ഥാന പ്രസിഡണ്ട് പി. സത്യനാഥൻ, കേരള വനിതാ വികസന കോർപ്പറേഷൻ അംഗം എം. ഡി. ഗ്രെയ്സ്, യൂണിയൻ ജനറൽ സെക്രട്ടറി കെ. എ. അന്തോണി, സ്റ്റേറ്റ് ഓർഗനൈസിങ്ങ് സെക്രട്ടറി സതീഷ് കളത്തിൽ, ട്രഷറർ ഉഷാ ദിവാകരൻ, ലീഗൽ അഡ്വൈസർ അഡ്വ. വി. എൻ. നാരായണൻ, യൂണിയൻ ജില്ലാ പ്രസിഡണ്ട് അഡ്വ. മനോജ് ചിറ്റിലപ്പിള്ളി എന്നിവർ സംസാരിച്ചു.
2021-22 വർഷങ്ങളിലെ എസ്. എസ്. എൽ. സിക്ക് ഫുൾ എ പ്ലസ് വാങ്ങിയ യൂണിയൻ കുടുംബത്തിലെ കുട്ടികളായ അസിൻ ജോഷിക്കും ഇഷാൽ ജോഷിക്കും ക്യാഷ് അവാർഡും ട്രോഫിയും നല്കി. സ്വാഗതസംഘം ചെയർമാൻ രാജീവ് വേതോടി സ്വാഗതവും യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് തച്ചമ്പിള്ളി നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം