ഡല്‍ഹി: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ഒരു മതത്തെ ഉന്മൂലനം ചെയ്യുമെന്ന് പറയാനുള്ള അവകാശം ഉദയനിധിക്കില്ല. മറ്റ് മതങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഡിഎംകെ നേതാവിന് ധൈര്യമുണ്ടോയെന്നും കേന്ദ്ര ധനമന്ത്രി ചോദിച്ചു.
സനാതന ധര്‍മ്മത്തെക്കുറിച്ച് ഉദയനിധി സ്റ്റാലിന് അടുത്തിടെ നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു നിര്‍മല സീതാരാമന്. ‘ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായ ആളാണ് ഉദയനിധി. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തില്ലെന്ന് സത്യപ്രതിജ്ഞക്കിടെ വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. ഇത് നിങ്ങളുടെ പ്രത്യയശാസ്ത്രമാണെങ്കിലും, ഒരു മതത്തെ ഉന്മൂലനം ചെയ്യുമെന്ന് പറയാനുള്ള അവകാശം നിങ്ങള്‍ക്കില്ല’-നിര്‍മല സീതാരാമന് പറഞ്ഞു.
സനാതന ധര്‍മ്മ അനുയായികള്‍ക്കെതിരെ ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത് അവര്‍ പ്രതികാരം ചെയ്യാത്തതുകൊണ്ടാണെന്നും നിര്‍മ്മല സീതാരാമന് ചൂണ്ടിക്കാട്ടി. അതേസമയം ഉദയനിധിയുടെ തലയ്ക്ക് 10 കോടി രൂപ ഇനാം പ്രഖ്യാപിച്ച സംഭവത്തെയും സീതാരാമന് അപലപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം