തിരുവനന്തപുരം : എഴുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ ആശംസിക്കുന്നതോടൊപ്പം നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്ന് പിണറായി വിജയന്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സില്‍’ ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേര്‍ന്നു. പിഎം നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകളെന്ന ഒറ്റവരിയാണ് രാഹുല്‍ ‘എക്‌സില്‍’ പങ്കുവെച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗര്‍ഗെ അടക്കം നേതാക്കളും മോദിക്ക് ആശംസകള്‍ നേര്‍ന്നു. മോദിക്ക് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍. ആരോഗ്യായുസുകള്‍ നേരുന്നുവെന്നും ഗര്‍ഗെ ‘എക്‌സില്‍’ കുറിച്ചു.
പ്രധാനമന്ത്രിയുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപി രാജ്യത്തുടനീളം വലിയ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സേവന പരിപാടികളാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ശുചീകരണം, രക്തദാനം അടക്കം ഓരോ സംസ്ഥാനങ്ങളും വ്യത്യസ്തമായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
read more : നിപാ: കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്‌ധ സംഘം 18ന് കോഴിക്കോടെത്തും
എഴുപത്തിമൂന്നാം ജന്‍മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നമോ ആപ്ലിക്കേഷന്‍ വഴിയും വെബ്സൈറ്റിലൂടെയും വീഡിയോ ആശംസകള്‍ നേരാന്‍ അവസരമൊരുക്കിയിട്ടുണ്ട്. റീല്‍സ് മാതൃകയില്‍ ഷൂട്ട് ചെയ്ത വീഡിയോകളാണ് നമോയില്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുക. പ്രധാനമന്ത്രിയുടെ ജന്‍മദിനത്തില്‍ ബിജെപി ആരംഭിച്ചിരിക്കുന്ന ഈ ക്യംപയിന്റെ പേര് ‘എക്സ്പ്രസ് യുവര്‍ സേവാ ഭാവ്’ എന്നാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം