നിലമ്പൂർ ചുങ്കത്തറയിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ച് അപകടം; ബൈക്ക് യാത്രികരായ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മലപ്പുറം:  നിലമ്പൂർ ചുങ്കത്തറയിൽ വാഹനാപകടത്തിൽ രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികരായ പാതിരിപ്പാടം സ്വദേശി യദുകൃഷ്ണൻ (16), ഉപ്പട ആനക്കല്ല് സ്വദേശി ഷിബിൽ ജിത്ത് (16) എന്നിവരാണ് മരിച്ചത്.

ഇരുവരും ചുങ്കത്തറ മാർത്തോമ സ്കൂൾ വിദ്യാർഥികളാണ്. ഇവർ വാടകയ്‌ക്കെടുത്ത ബൈക്കാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ട്യൂഷനു പോകുന്നുവെന്ന് പറഞ്ഞാണ് ഇരുവരും വീടുകളിൽനിന്ന് ഇറങ്ങിയത്. കർണാടകയിൽനിന്നെത്തിയ പിക്കപ്പ് ജീപ്പാണ് ഇവരുടെ ബൈക്കിൽ ഇടിച്ചത്.

200 മെഗാവാട്ട് വൈദ്യുതി നൽകി മധ്യപ്രദേശ് വൈദ്യുതി ബോർഡ്; വൈദ്യുതി പ്രതിസന്ധി നേരിടുന്ന കെഎസ്ഇബിക്ക് ആശ്വാസം

മൃതദേഹങ്ങൾ നിലമ്പൂർ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം