സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചു; വ്ലോഗർ മല്ലു ട്രാവലർക്കെതിരെ പരാതി

കൊച്ചി: പ്രശസ്ത വ്ലോഗർ മല്ലു ട്രാവലർക്കെതിരെ പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് ഷക്കീര്‍ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. 

ഇന്റർവ്യൂ ചെയ്യാൻ എത്തി മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സൗദി അറേബ്യൻ വനിതയാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. 

മന്ത്രിസഭാ പുനഃസംഘടന; മന്ത്രി വീണാ ജോർജിനെ മാറ്റുമെന്ന വാർത്ത മാധ്യമ സൃഷ്ടി; മുൻ ധാരണ പ്രകാരം കെ.ബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലെത്തും; വ്യക്തത വരുത്തി ഇ.പി ജയരാജൻ

വെള്ളിയാഴ്ചാണ് പരാതി നൽകിയത്. ഇവരെ അഭിമുഖത്തിനായി വിളിച്ചു വരുത്തിയായിരുന്നു പീഡനമെന്നാണ് പരാതി. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലർ ഇവരെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാൻ ശ്രമിച്ചതും എന്നും പരാതിയിൽ പറയുന്നു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം