ചെന്നൈ (തിരുവാരൂർ ): തിരുവാരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മലയാളി ട്രെയിനി ഡോക്ടർ പനി ബാധിച്ച് മരിച്ചു. ഇടുക്കി ജില്ലയിലെ പശുമ്പാറ സ്വദേശിനി സിന്ധുവാണ് മരിച്ചത് .

തിരുവാരൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 5 വർഷത്തെ മെഡിക്കൽ കോഴ്‌സ് പൂർത്തിയാക്കിയ അവർ ട്രെയിനി ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കടുത്ത പനിയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനുശേഷം കഴിഞ്ഞ ദിവസം പനി കൂടിയതിനെ തുടർന്ന് തിരുവാരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയ്‌ക്കായി പ്രവേശിപ്പിച്ചു. രക്തപരിശോധനയിൽ അവർക്ക് ടൈഫോയ്ഡ് ഉണ്ടെന്നും ഡെങ്കിപ്പനി ഇല്ലെന്നും തെളിഞ്ഞു.
മദ്യപിച്ചശേഷം റോഡരികിൽ കിടന്നുറങ്ങി; റോഡ് റോളർ തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
തുടർന്ന് മൃതദേഹം തിരുവാരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി നാട്ടിലേക്ക് അയച്ചു. ഡോക്ടർ സിന്ധുവിന്റെ രക്തത്തിൽ മറ്റെന്തെങ്കിലും വൈറൽ പനി ഉണ്ടോ എന്ന് പരിശോധിക്കാൻ ചെന്നൈയിലേക്ക് അയച്ചിട്ടുണ്ട്. രക്തപരിശോധനാ ഫലം വരുന്നതിന് മുമ്പ് ചികിത്സയിലിരിക്കെ സിന്ധു മരണത്തിന് കീഴടങ്ങുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















