ബംഗളൂരു: ബംഗളൂരു നഗരത്തിൽ മൂന്നു വർഷമായി ഹണിട്രാപ് വഴി പണം തട്ടുന്ന സംഘത്തിലെ യുവതി അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശിനി ആരതി ദയാലിനെയാണ് അറസ്റ്റ് ചെയ്തത്. പി.ജിയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവതിയെ ചോദ്യം ചെയ്തതിൽനിന്നാണ് ഹണിട്രാപ് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.
ബംഗളൂരുവിലെ ബിസിനസുകാർ, സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ എന്നിവരെയാണ് ഹണി ട്രാപ്പിൽപെടുത്തി പണം തട്ടിയിരുന്നത്. 2019ൽ ഇതേ കേസിന് അറസ്റ്റിലായ യുവതി പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.
പി.ജിയിൽ തന്റെ കൂടെ മുറിയിലുണ്ടായിരുന്ന യുവതിയുടെ ആഭരണങ്ങളും പണവും മോഷ്ടിച്ച് ആരതി മുങ്ങുകയായിരുന്നു. പരാതിയെ തുടർന്ന് കേസെടുത്ത ബംഗളൂരു പൊലീസ് ആന്ധ്രയിലെ വിജയവാഡയിൽവെച്ചാണ് പ്രതിയെ പിടികൂടിയത്.
വിശദമായി ചോദ്യം ചെയ്തതോടെ നഗരത്തിലടക്കം ഹണി ട്രാപ്പിലൂടെ പലരിൽനിന്നും പണം തട്ടിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. യുവതിയുടെ കുടുംബപശ്ചാത്തലമടക്കമുള്ള കൂടുതൽ വിവരങ്ങൾ മധ്യപ്രദേശ് പൊലീസിൽനിന്ന് തേടിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം