ചേര്‍ത്തല: പതിനാലുകാരിയെ പീഡിപ്പിച്ച 31കാരനെ 58 വര്‍ഷം തടവിനും 3.75 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. അരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അരൂര്‍ ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡില്‍ പുത്തന്‍കാട് വീട്ടില്‍ രാഹുലിനെയാണ് (വൈദ്യന് -31) ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്.
ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പിഴ അടക്കാത്ത പക്ഷം ഓരോ വര്‍ഷം വീതം തടവുകൂടി അനുഭവികാണാമെന്നും ഉത്തരവിൽ പറയുന്നു. 2019 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.
പെൺകുട്ടിക്ക് മദ്യം നൽകുകയും അശ്ലീല വിഡിയോകള്‍ കാണിക്കുകയും ചെയ്തതിന് ശേഷമായിരുന്നു പീഡനം. സബ് ഇന്‍സ്പെക്ടര്‍മാരായ കെ.എന്‍. മനോജ്, എസ്. അരുണ്‍, എം. ശൈലേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ടി. ബീന, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം