അനിയത്തിപ്രാവ് മൂന്ന് പ്രാവശ്യത്തോളം തിയറ്ററിൽ പോയി കണ്ടിരുന്നു. അന്ന് ഞാൻ വലിയൊരു കുഞ്ചാക്കോ ബോബൻ ഫാനായിരുന്നു. അനിയത്തിപ്രാവ് സിനിമ ഇറങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് ഞാൻ എന്റെ ആദ്യ സിനിമ ചെയ്തത്. അതിനുശേഷം ഇനി സിനിമ ചെയ്യുന്നില്ല പഠനത്തിൽ ശ്രദ്ധിക്കാമെന്ന തീരുമാനത്തിലായിരുന്നു.
പിന്നെ രണ്ടാമത്തെ സിനിമ വന്നു. ജയരാജ് സാറിന്റെ സിനിമയായിരുന്നു. അത് കൂടി ചെയ്തശേഷം ഇനി സിനിമ ചെയ്യുന്നില്ലെന്ന് കടുത്ത തീരുമാനമെടുത്തു.
അങ്ങനെ ഇരിക്കെ ഒരു ദിവസം മയിൽപ്പീലിക്കാവ് സംവിധായകൻ ഡാഡിയെ വിളിച്ചു. ഇക്കാര്യം ഡാഡി എന്നോട് പറഞ്ഞതും മുഴുവൻ കേൾക്കാതെ ഞാൻ ദേഷ്യപ്പെട്ടു.
also read.. തൃശൂർ കാട്ടകാമ്പാൽ ചിറയ്ക്കലിൽസ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി നാല് വയസുകാരിക്ക് ഗുരുതര പരിക്ക്
പിന്നെയാണ് ഡാഡി ചാക്കോച്ചനാണ് നായകനെന്ന് പറഞ്ഞത്. അതോടെ എക്സൈറ്റ്മെന്റും സന്തോഷവും കൊണ്ട് സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു. പിന്നെ തുടരെ തുടരെ സിനിമകൾ ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം