ലണ്ടൻ: ഡയാന രാജകുമാരിയുടെ ‘ബ്ലാക്ക് ഷീപ്’ സ്വെറ്റർ 9,20,000 പൗണ്ടിന് (ഏകദേശേം 9.48 കോടി രൂപ) ലേലത്തിൽ വിറ്റു. ന്യൂയോർക്കിലെ സോത്ത്ബൈസിൽ നടന്ന ലേലത്തിലാണ് സ്വെറ്റർ വിറ്റുപോയത്. എന്നാൽ ലേലം വിളിച്ചയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
1981ലാണ് ഡയാന രാജകുമാരി ഈ സ്വെറ്റർ ആദ്യമായി അണിയുന്നത്. ചുവപ്പ് സ്വെറ്ററിൽ നിറയെ വെളുത്ത ആട്ടിൻ കുട്ടികളാണ് ഉള്ളത്. ഇതിൽ ഒരു ആട്ടിൻ കുട്ടി കറുത്ത നിറത്തിലാണ്.
പത്തൊമ്പതാം വയസിൽ വിവാഹത്തിന് ഒരു മാസം മുമ്പ് ചാൾസ് രാജകുമാരനൊപ്പം ഒരു പോളോ മത്സരത്തിന് വന്നപ്പോഴായിരുന്നു ഡയാന രാജകുമാരി ഈ സ്വെറ്റർ ആദ്യമായി അണിയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം