ന്യൂഡൽഹി ∙ ബിജെപി ഭരിക്കുന്ന അസമിൽ സംസ്ഥാന മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്ക്കെതിരെ കോൺഗ്രസ് പാർട്ടിയുടെ ഗുരുതരമായ ആരോപണം. ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭുയാൻ ശർമയുടെ ഉടമസ്ഥതയിലുള്ള പ്രൈഡ് ഈസ്റ്റ് എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മീഡിയ കമ്പനിക്ക് വേണ്ടി കേന്ദ്രത്തിൽ നിന്ന് 10 കോടി രൂപ സബ്സിഡി കൈപ്പറ്റിയതായി ലോക്സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് സോഷ്യൽ മീഡിയയിൽ അവകാശപ്പെട്ടു . മുഖ്യമന്ത്രിയുടെ ഭാര്യയുടെ സ്ഥാപനമായ പ്രൈഡ് ഈസ്റ്റ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന് ക്രെഡിറ്റ് ക്രെഡിറ്റ്-ലിങ്ക്ഡ് സബ്സിഡിയുടെ ഭാഗമായി 10 കോടി രൂപ ലഭിച്ചതായി കാണിച്ച് ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റിന്റെ സ്ക്രീൻഷോട്ടും ഗൊഗോയ് ചേർത്തു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്റെ സ്വാധീനം ഉപയോഗിച്ച് ഭാര്യയുടെ സ്ഥാപനത്തിന് ക്രെഡിറ്റ്-ലിങ്ക്ഡ് സബ്സിഡിയുടെ ഭാഗമായി 10 കോടി നേടാൻ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ പദ്ധതികൾ ബിജെപിയെ സമ്പന്നമാക്കാനുള്ളതാണോയെന്നും ഗൊഗോയ് ചോദിച്ചു.
കാർഷിക മേഖലയുമായി ബന്ധപ്പെട്ട പദ്ധതിയുടെ ഭാഗമായി 10 കോടി രൂപയുടെ സബ്സിഡി കമ്പനിക്കു കേന്ദ്രം അനുവദിച്ചുവെന്നു രേഖയിൽ പറയുന്നു. എന്നാൽ തന്റെ ഭാര്യയോ അവരുമായി ബന്ധപ്പെട്ട കമ്പനിയോ കേന്ദ്രത്തിൽ നിന്നു പണം കൈപ്പറ്റിയെന്നു തെളിയിച്ചാൽ ഏതു ശിക്ഷയും ഏറ്റുവാങ്ങാമെന്നും പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയാറാണെന്നും ഗൊഗോയിയെ ഹിമന്ത വെല്ലുവിളിച്ചു.
സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു
മന്ത്രി പീയൂഷ് ഗോയൽ പണം അനുവദിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും അതു കൈപ്പറ്റിയില്ലെന്നുമാണു ഹിമന്ത പറയുന്നതെന്നു ഗൊഗോയ് പരിഹസിച്ചു. നമുക്ക് കോടതിയിൽ കാണാമെന്നാണ് ഇതിന് ഹിമന്ത നൽകിയ മറുപടി.
വിവാദം അസം നിയമസഭയെ പ്രക്ഷുബ്ധമാക്കി. സഭ നിർത്തിവച്ചു വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, സിപിഎം, എഐയുഡിഎഫ് എംഎൽഎമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം