ഇടുക്കി അടിമാലി ചാറ്റുപാറയില്‍ പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്‍ന്ന് എക്സൈസ് സംഘം; 45 കിലോ നിരോധിത ഉത്പന്നങ്ങള്‍ പിടികൂടി

ഇടുക്കി: ഇടുക്കി അടിമാലി ചാറ്റുപാറയില്‍ പരിശോധയ്ക്കിടെ നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്‍ന്ന എക്സൈസ് സംഘം വന്‍ പുകയിലെ ശേഖരം പിടികൂടി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഈരാറ്റുപേട്ട  സ്വദേശി  പണ്ടാരപ്പറമ്പിൽ  ഇസ്സ (50)  എന്നയാളാണ്  പിടിയിലായത്.

അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ രാജേന്ദ്രൻ കെയുടെ നേതൃത്വത്തില്‍  ഉദ്യോഗസ്ഥർ പരിശോധനക്കായി കൈ കാണിച്ചപ്പോൾ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് പോയാണ് ഇയാളെ സംഘം പിടി കൂടിയത്. വാഹനം പരിശോധിച്ചപ്പോള്‍ മൂന്ന് ചാക്കുകള്‍ നിറയെ പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി.  45 കിലോയോളം തുക്കം വരുന്ന പുകയിലയാണ് ഇയാൾ വില്പനക്കായി എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറ‌ഞ്ഞു.

also read.. പാലക്കാട് കല്ലടിക്കോട് പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു; ആറ് വയസുകാരിക്ക് പരിക്ക്

പ്രതിയെയും പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങളും ഇവ കടത്താനായി ഉപയോഗിച്ച വാഹനവും  നടപടികൾ ക്കായി അടിമാലി പൊലീസിന് കൈമാറി. എക്സൈസ് പ്രിവന്റീവ് ഓഫിസർ , പ്രദീപ് കെ. വി,  ദിലീപ് എൻ. കെ സിവിൽ എക്‌സൈസ് ഓഫീസർമാരായ ക്ലമന്റ്  വൈ, ധനിഷ് പുഷ്പചന്ദ്രൻ , പ്രശാന്ത് വി,  നിതിൻ ജോണി, എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News