നോർവീജിയൻ രാജാവിന്റെ മൂത്ത പുത്രി മാർത്ത ലൂയിസ് വീണ്ടും വിവാഹിതയാകുന്നു. യുഎസിലെ സ്വയം പ്രഖ്യാപിത മന്ത്രിവാദിയും ബദൽ തെറാപ്പിസ്റ്റുമായ ഡ്യുറെക് വെറെറ്റ് ആണ് വരൻ. ഡ്യുറെകിനെ സ്വീകരിക്കുന്നതിൽ തന്റെ കുടുംബത്തിന് അതിയായ സന്തോഷമുണ്ടെന്ന് ഹെരാൾഡ് അഞ്ചാമൻ രാജാവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അടുത്ത വർഷം ആഗസ്ത് 31നാണ് വിവാഹമെന്ന് മാർത്ത പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഹെറാള്‍ഡ് രാജാവിന്റേയും സോന്‍ജ രാജ്ഞിയുടേയും മൂത്ത പുത്രിയാണ് 51-കാരിയായ മാര്‍ത്ത. അമേരിക്കക്കാരനായ ഡ്യൂറെകിനൊപ്പം ജീവിക്കാനായി 2022 നവംബര്‍ എട്ടിനാണ് മാര്‍ത്ത കൊട്ടാരം വിട്ടിറങ്ങിയത്. ഡ്യുററ്റുമായി പ്രണയത്തിലായ മാർത്ത കഴിഞ്ഞ വർഷം എല്ലാ രാജകുടുംബത്തിന്റെ എല്ലാ പദവികളിൽ നിന്നും ഒഴിഞ്ഞിരുന്നു. ഡ്യുറെകിനൊപ്പം ബദൽ മരുന്ന് വ്യാപാരത്തിൽ സജീവമാണ് ഇപ്പോൾ. സമാന്തര ചികിത്സ പ്രോത്സാഹിപ്പിക്കുന്നതിൽ അറിയപ്പെടുന്നയാളാണ് ഡ്യുറെക്.
‘ഇപ്പോള്‍ മുതല്‍ ഞാന്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നില്ല. രാജകുടുംബത്തിന്റെ സമാധാനത്തെ പറ്റി ആലോചിച്ചാണ് തീരുമാനം.’ കൊട്ടാരം വിട്ടിറങ്ങിയ ശേഷം മാര്‍ത്ത വ്യക്തമാക്കി. മാര്‍ത്ത ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ച വാര്‍ത്ത ശരിയാണെന്ന് രാജകുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. രാജപദവിയോ രാജകുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളോ സോഷ്യല്‍ മീഡിയയില്‍ ഒന്നിനുവേണ്ടിയും മാര്‍ത്ത ഉപയോഗിക്കില്ലെന്നും കൊട്ടാരം വ്യക്തമാക്കി.
2022 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. നോർവീജിയൻ നഗരമായ ഗൈറാൻജറിലായിരിക്കും വിവാഹച്ചടങ്ങുകൾ. ആഫ്രിക്കൻ അമേരിക്കൻ വംശജനായ ഡ്യുറെക് ‘ആറാം തലമുറ മന്ത്രവാദി’ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. മരണത്തിൽ നിന്ന് പുനർജനിച്ചയാളാണ് താനെന്നും യുഎസിലെ ലോകവ്യാപാര കേന്ദ്രം ആക്രമണം (9/11) രണ്ടു വർഷം മുമ്പ് പ്രവചിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു.
നിപ വൈറസ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസംഘം കോഴിക്കോടെത്തി; പരിശോധനാഫലം ഉടനടി അറിയാം
തനിക്ക് മാലാഖമാരുമായി ബന്ധമുണ്ടെന്ന മാർത്തയുടെ അവകാശവാദവും നോർവേയിൽ ചർച്ചയായിരുന്നു. തന്റെ സമാന്തര ചികിത്സാ രീതികൾക്ക് രാജപദവി ഉപയോഗപ്പെടുത്തുന്നു എന്ന ആരോപണവും മാർത്ത നേരിട്ടിരുന്നു. ഇതിന് പിന്നാലെ ഒരു രാജപദവിയും മാർത്ത വഹിക്കുന്നില്ലെന്ന നോർവേ റോയൽ ഹൗസ് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
51 കാരിയായ മാർത്തയ്ക്ക് ആദ്യ വിവാഹത്തിൽ മൂന്നു മക്കളുണ്ട്. 2017ലാണ് വിവാഹബന്ധം വേർപ്പെടുത്തിയത്. രണ്ടു വർഷത്തിന് ശേഷം 2019ലെ ക്രിസ്മസ് ദിനത്തിൽ ഭർത്താവായ അറി ബെഹ്ൻ ആത്മഹത്യ ചെയ്യുകയായിരുന്നു. വിവാഹശേഷം ഇരുവരും കാലിഫോര്‍ണിയയിലേക്ക് താമസം മാറുമെന്നാണ് റിപ്പോര്‍ട്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം