തൃശൂര്‍ മാപ്രാണം ഹോളി ക്രോസ് പള്ളി പെരുന്നാളിനിടെ സംഘര്‍ഷം: യൂത്ത് കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു

തൃശൂര്‍: മാപ്രാണം ഹോളി ക്രോസ് പള്ളി പെരുന്നാളിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. യൂത്ത് കോണ്‍ഗ്രസ് പൊറുത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറയ്ക്കാണ് കുത്തേറ്റത്.  

ഇന്നലെ രാത്രിയാണ് സംഭവം. സെന്റ് ജോണ്‍സ് കപ്പേളയില്‍ നിന്നുള്ള എഴുന്നെള്ളിപ്പിനിടെയാണ് സംഘര്‍ഷം നടന്നത്. ബാന്റ് മേളത്തിന് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് സംഭവം. സംഘര്‍ഷത്തിനിടെ ഷാന്റോയുടെ വയറില്‍ കുത്തേല്‍ക്കുകയായിരുന്നു.

also read.. മലപ്പുറം കരുവാരക്കുണ്ടിൽ സ്വന്തം മകളെ പീഡിപ്പിച്ചത് 6 വർഷത്തോളം, കുട്ടിയിൽ നിന്ന് വിവരമറി‌ഞ്ഞത് അപ്രതീക്ഷിതമായി; 64കാരന് 97 വര്‍ഷം തടവ്

ഷാന്റോയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരാണ് കുത്തിയതെന്ന് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം