ഇടുക്കി: ജനവാസ മേഖലയായ മൂങ്കലാറില്‍ ഇറങ്ങിയത് പുലി തന്നെയാണെന്ന് വനവകുപ്പിന്റെ സ്ഥിരീകരണം. മൂങ്കലാര്‍ 40 ഏക്കര്‍ ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ ശനിയാഴ്ച വൈകിട്ട് പുലിയുടെ ചിത്രം പതിഞ്ഞതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുലിയെ പിടികൂടാനായി കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ഈ മേഖലയില്‍ നിരവധി ആടുകളും വളര്‍ത്തു നായ്ക്കളെയും കാടിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. വളര്‍ത്തു മൃഗങ്ങളെ വ്യാപകമായി കാണാതാകുന്നതായി നാട്ടുകാര്‍ പരാതി നല്‍കിയതോടെ വനംവകുപ്പ് ഏഴോളം നിരീക്ഷണ ക്യാമറകളാണ് പ്രദേശത്ത് സ്ഥാപിച്ചത്.
also read.. ഇടുക്കിയിൽ ക്ഷേത്ര ദർശനത്തിനെത്തിയ പെൺകുട്ടിക്ക് പീഡനം, 34കാരനായ പൂജാരിക്ക് 5 വര്‍ഷം തടവും പിഴയും
ഒന്നിലധികം പുലികള്‍ ഉണ്ടോയെന്നും നിരീക്ഷണം നടത്തുന്നുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. ചെല്ലാര്‍കോവില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പികെ വിനോദ്, ജെ വിജയകുമാര്‍ എന്നിവരുടെ സംഘമാണ് മേഖലയില്‍ ക്യാമറ സ്ഥാപിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം