സനാതന ധർമ ചർച്ചകൾ മതിയാക്കി ബിജെപി സർക്കാരിന്റെ അഴിമതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കു; തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

ചെന്നൈ∙ സനാതന ധർമ വിവാദത്തിൽനിന്നും രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രധാനമന്ത്രിയും, ബിജെപിയും ശ്രമിക്കുന്നത്. അതിനാൽ  സനാതന ചർച്ചകൾ മതിയാക്കി ബിജെപി സർക്കാരിന്റെ അഴിമതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പാർട്ടി പ്രവർത്തകർക്കു നിർദേശവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം.കെ.സ്റ്റാലിൻ. 

‘‘കേന്ദ്രമന്ത്രിമാരിൽ ഒരാൾ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനായി സനാതന ധർമ വിഷയം എല്ലാദിവസവും ചർച്ചാവിഷയമാക്കുന്നു. തങ്ങളുടെ വീഴ്ചകൾ മറയ്ക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളിൽ ആളുകൾ വീഴരുത്. അഴിമതി ചർച്ചയാവരുതെന്നു ബിജെപി ആഗ്രഹിക്കുന്നതായും ഇതിനായി സനാതന ധർമത്തിൽ കേന്ദ്രീകരിച്ചു ജനശ്രദ്ധ തിരിക്കുകയാണെന്നും ദ്രാവിഡർ കഴകം ചീഫ് കെ.വീരമണി പറഞ്ഞിരുന്നു. 

തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു; നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ പരിശോധനാ ഫലം നെ​ഗറ്റീവ്

ബിജെപിയുടെ അഴിമതികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണു വീരമണി അടിവരയിട്ടു പറഞ്ഞത്’’– സ്റ്റാലിൻ വിശദീകരിച്ചു. കേന്ദ്രസർക്കാരിന്റെ  അഴിമതിയിൽ കേന്ദ്രീകരിക്കാൻ പാർട്ടി പ്രവർത്തകരോടും കോൺഗ്രസിനും ഇടതു പാർട്ടികളോടും സ്റ്റാലിൻ നിർദേശിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം