തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ക്രിമിനൽ ഗുഢാലോചന നടന്നെന്ന് സിബിഐ വ്യക്തമാക്കിയ സാഹചര്യത്തിൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ്. മുഖ്യമന്ത്രിയും കെ.ബി. ഗണേഷ് കുമാർ എംഎൽഎയും ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് വ്യക്തമായെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ ക്രിമിനല്‍ ഗൂഢാലോചനയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ക്കൊപ്പം തെരുവില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഹസൻ മുന്നറിയിപ്പു നൽകി. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി എല്‍ഡിഎഫില്‍ ചേക്കേറിയ വഞ്ചകനാണ് ഗണേഷ് കുമാര്‍. ഗണേഷ് കുമാറിനെ ഇനി യുഡിഎഫില്‍ എടുക്കില്ലെന്നും ഹസന് പ്രഖ്യാപിച്ചു.
പുതുപ്പള്ളി ജനവിധിയുടെ ഊർജം ഉൾക്കൊണ്ട് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ശക്തമായ സമരപരിപാടികൾ നടത്തും. വിലക്കയറ്റം, അഴിമതി ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ പരിഹാരം തേടിക്കൊണ്ടും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും ഒക്ടോബർ പത്ത് മുതൽ 15 വരെ എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധം സംഘടിപ്പിക്കും. ഓരോ പഞ്ചായത്തിലും തെരഞ്ഞെടുക്കപ്പെട്ട 12 യുഡിഎഫ് വോളണ്ടിയർമാർ ഈ ദിവസങ്ങളിൽ പദയാത്ര നടത്തും.
ഒക്ടോബർ 18-ന് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 50,000 പേരെ ഉൾപ്പെടുത്തി സെക്രട്ടേറിയറ്റ് മാർച്ചും ഉപരോധവും സംഘടിപ്പിക്കുമെന്നും ഹസൻ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം