ഐ ഫോണ്‍ 12ന്റെ റേഡിയേഷന് പരിധി ഉയര്‍ന്നതാണെന്നും വില്‍പ്പന നിര്‍ത്തണമെന്നും ആപ്പിളിനോട് ഫ്രഞ്ച് സര്‍ക്കാര്‍ ഏജന്‍സി. റേഡിയേഷന് നിരീക്ഷണ ഏജന്‍സിയായ ദി നാഷണല്‍ ഫ്രീക്വന്‍സി ഏജന്‍സിയായണ് ഫോണിന്റെ വില്‍പ്പന നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തകരാര്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഏജന്‍സി കമ്പനിയോട് ആവശ്യപ്പെട്ടു.
അപ്ഡേഷന് നടത്തിയത് ഏജന്‍സി പരിശോധിക്കും. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍, വിപണയില്‍ വിറ്റഴിച്ച ഫോണുകള്‍ തിരിച്ചു വാങ്ങേണ്ടിവരുമെന്നും ഏജന്‍സി വ്യക്തമാക്കി. ഇലക്ട്രോ മാഗ്നറ്റിക് വേവ് പരിധി പരിശോധിക്കാനായി ഐ ഫോണ്‍ ഉള്‍പ്പെടെ 141 ഫോണുകള്‍ പരിശോധിച്ചതില്‍ നിന്നാണ് നടപടിക്ക് നിര്‍ദേശം നല്‍കിയതെന്ന് ഏജന്‍സി വ്യക്തമാക്കി.
പരിശോധനയില്‍, പോക്കറ്റിലും കയ്യിലും സൂക്ഷിക്കുന്ന ഐ ഫോണ്‍ 12 ആഗിരണം ചെയ്യുന്നത് കിലോഗ്രാമിന് 5.74 വാട്ട്സ് ഇലക്ട്രോമാഗ്നറ്റിക് എനര്‍ജി ആണെന്ന് കണ്ടെത്തി. യൂറോപ്യന്‍ യൂണിയന് അംഗീകരിച്ച സ്റ്റാന്‍ഡേര്‍ഡ് കിലോഗ്രാമിന് 4.0വാട്ട്സ് ആണ്. ജാക്കറ്റിലും ബാഗിലും സൂക്ഷിക്കുന്ന ഐ ഫോണ്‍ 12ന്റെ റേഡിയേഷന് അളവ് പരിധിയില്‍ തന്നെയാണെന്നും ഏജന്‍സി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം