കൊച്ചി: മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെതിരെ പ്രതിഷേധിച്ച കേസില്‍ ഗ്രോ വാസുവിനെ വെറുതെ വിട്ടു. വേണ്ടത്ര തെളിവില്ലെന്ന് കണ്ടാണ് കുന്ദമംഗലം ഒന്നാം ക്ലാസ് കോടതിയുടെ വിധി. മെഡി. കോളജ് പരിസരത്ത് മുദ്രാവാക്യം മുഴക്കിയെന്നും ഗതാഗതം തടസ്സപ്പെടുത്തിയെന്നുമായിരുന്നു േകസ്. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഗ്രോ വാസുവിനെ ഹാജരാക്കിയത്.
2016 നവംബറിൽ നിലമ്പൂർ കരുളായി വനത്തിൽ 2 മാവോവാദികൾ വെടിയേറ്റു മരിച്ച സംഭവത്തിൽ ഇരുവരുടെയും മൃതദേഹമെത്തിച്ച കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്കുമുന്നിൽ തടിച്ചുകൂടി മാർഗതടസ്സം സൃഷ്ടച്ചു എന്നാണ് ഗ്രോ വാസുവിനെതിരായ കേസ്.
Also read : കോഴിക്കോട് വീണ്ടും നിപ; പുതിയ പ്രോട്ടോക്കോൾ ഉണ്ടാക്കണമെന്ന് വി ഡി സതീശൻ
7 വർഷത്തിനു ശേഷം ജൂലൈ 29നാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് അദ്ദേഹത്തിനു കുന്നമംഗലം ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചെങ്കിലും, ഭരണകൂടത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്താൻ പിഴയടയ്ക്കാനോ രേഖകളിൽ ഒപ്പുവയ്ക്കാനോ തയാറാവാതെ ജയിൽവാസം തിരഞ്ഞെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
20 പേരാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ 17 പേരെയും കോടതി നടപടികളുമായി സഹകരിച്ചതിനാൽ നേരത്തേ വിട്ടയച്ചിരുന്നു.രണ്ടു പേരെ 200 രൂപ പിഴയടപ്പിച്ചും കോടതി വിട്ടയച്ചു
















