ന്യൂ ഡൽഹി : കേരളത്തിന്റെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞയാഴ്ച ഡൽഹിയിൽ വച്ചാണ് മീണ കോൺഗ്രസിൽ ചേർന്നതെന്നാണ് റിപ്പോർട്ട്.
പിന്നാലെ രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിനുള്ള 21അംഗ മാനിഫെസ്റ്റോ കമ്മിറ്റിയുടെ കോ-കൺവീനറായി മീണയെ നിയമിച്ചു. ഈ വർഷം ഡിസംബറിലാണ് രാജസ്ഥാനിൽ നിയമസഭ തെരഞ്ഞെടുപ്പ്.
also read.. നിപ ആശങ്കയിൽ കേരളക്കര : മൂന്ന് ജില്ലകൾക്കും ജാഗ്രതാ നിർദേശം
പിസി ജോഷി ചെയർമാനും ഗൗരവ് വല്ലഭ കൺവീനറുമായ കമ്മിറ്റിയിലെ രണ്ട് കോ-കൺവീനർമാരിലോരാളാണ് മീണ. രാജസ്ഥാനിലെ വനപ്രദേശത്തോട് ചേർന്ന്കിടക്കുന്ന സാവായ് മധോപുരിലെ ഉൾഗ്രാമമാണ് മീണയുടെ സ്വദേശം.
കർഷക കുടുംബത്തിൽ നിന്നുള്ള മീണ 1988 സിവിൽ സർവീസ് ബാച്ച് ഉദ്യോഗസ്ഥനാണ്. 2022ഫെബ്രുവരിയിലാണ് വിരമിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം