വടകര: നിപ ബാധിച്ച് മരണപ്പെട്ട മംഗലാട് സ്വദേശി ഹാരിസിന്റെ മൃതദേഹം സംസ്ക്കരിച്ചു. കടമേരി ജുമാമസ്ജിദ് കബർസ്ഥാനിലാണ് ഹാരിസിന് അന്ത്യനിദ്ര. പരിശോധനാഫലം പുറത്തുവന്നതിനുപിന്നാലെ ചൊവ്വാഴ്ച രാത്രി 10 മണിയോടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കാനായി വിട്ടുനൽകിയിരുന്നു. കോഴിക്കോട് കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.കെ. പ്രമോദ്, ബിജു ജയറാം, പി.എസ്. ഡെയ്സൺ, ഷമീർ, ഇൻസാഫ് എന്നിവരടങ്ങിയ സംഘമാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
കബറടക്കചടങ്ങുകൾ നിപ പ്രോട്ടക്കോൾപ്രകാരമാണ് നടന്നത്. 12.30-ഓടെ ചടങ്ങ് പൂർത്തിയായി. കോഴിക്കോട്ട് ആദ്യം നിപ പൊട്ടിപ്പുറപ്പെട്ട സമയംമുതൽ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിലെ ഈ സംഘമാണ് സംസ്കാരച്ചടങ്ങുകൾ നടത്തിയിരുന്നത്.
Also read : മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം