ന്യൂഡൽഹി : കേരളത്തിന്റെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞയാഴ്ച ഡൽഹിയിൽ വച്ചാണ് കോൺഗ്രസിൽ ചേർന്നതെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തെ ഡിസംബറിൽ നടക്കാനിരിക്കുന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 21 അംഗ മാനിഫെസ്റ്റോ കമ്മിറ്റിയുടെ കോ-കൺവീനറായി ഉൾപ്പെടുത്തി.
രാജസ്ഥാനിലെ കർഷക കുടുംബത്തിൽ നിന്നുള്ള അംഗമായ മീണ, 1988 സിവിൽ സർവീസ് ബാച്ച് ഉദ്യോഗസ്ഥനാണ്. അഡിഷനൽ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ച അദ്ദേഹം, 2022 ഫെബ്രുവരിയിലാണ് വിരമിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം