രാഷ്ട്രനിർമ്മാണത്തിന്റെ അടിസ്ഥാനം ഗവേഷണമാണെന്ന് കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. പി. കെ. മൈക്കിൾ തരകൻ പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സംഘടിപ്പിക്കുന്ന ത്രിദിന റിസർച്ച് സ്കോളേഴ്സ് മീറ്റ് 2023 ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ ഗവേഷകരുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ദേശീയതയിലും പ്രാദേശികതയിലുമൂന്നിയ ഗവേഷണങ്ങൾ രാഷ്ട്രപുരോഗതിക്ക് കാരണമാകും. ഗുണമേന്മയുളള ഗവേഷണങ്ങൾ വിജ്ഞാന വിതരണത്തെ ശാക്തീകരിക്കും. ഗവേഷണമെന്നത് വിജ്ഞാനശേഖരത്തിന്റെ വിപുലീകരണമാണ്. അവിടെ നമുക്ക് എന്തിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ കണ്ടെത്താനും ഈ അധിക വിവരങ്ങളുടെ പ്രയോഗം സാമൂഹ്യപുരോഗതിക്ക് ഉപയോഗിക്കാനും കഴിയും. സമൂഹം, രാഷ്ട്രീയം, സമ്പദ്വ്യവസ്ഥ എന്നിവ കെട്ടിപ്പടുക്കുന്നതിന് ഗവേഷണത്തെ രാഷ്ട്രവികസനവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. പ്രാദേശികവും തദ്ദേശീയവുമായ ഗവേഷണങ്ങളെ അന്തർദേശീയ കാഴ്ചപ്പാടിൽ അവതരിപ്പിക്കണം. ഡാറ്റയും വ്യാഖ്യാനങ്ങളും മാത്രമല്ല ചർച്ചകളും കൂടി ഉണ്ടാകുമ്പോഴാണ് ഗവേഷണ ഫലങ്ങൾക്ക് ഗുണമേന്മ ഉണ്ടാകുക. ഗവേഷണത്തിന്റെ രീതിശാസ്ത്രപരമായ നിലവാരം മാത്രമല്ല അതിന്റെ സാമൂഹ്യലക്ഷ്യവും ഉളളടക്കവും പ്രധാനമാണ്, പ്രൊഫ. പി. കെ. മൈക്കിൾ തരകൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം