ശ്രീനഗർ: ജമ്മു കാഷ്മീരിലെ രജൗരിയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സൈനികന് കൊല്ലപ്പെട്ടു. ഒരു ഭീകരനെ വധിച്ചതായും ഒരു പോലീസ് ഉദ്യോഗസ്ഥനുൾപ്പെടെ മൂന്ന് സേനാംഗങ്ങൾക്ക് പരിക്കേറ്റെന്നും അധികൃതർ അറിയിച്ചു.
നർല മേഖലയിൽ സൈന്യവും കാഷ്മീർ പോലീസും നടത്തിയ “ഓപ്പറേഷൻ സുജാലിഗല’ തെരച്ചിലിനിടെയാണ് വെടിവയ്പ് ഉണ്ടായത്.
ഇതിനിടെ, വെടിവയ്പ്പിൽ അകപ്പെട്ട് സൈന്യത്തിന്റെ ആറ് വയസുകാരനായ “കെന്റ്’ എന്ന നായ ചത്തതായി അധികൃതർ അറിയിച്ചു. ഭീകരരെ പിന്തുടരുന്നതിനിടെയാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയ്ക്ക് വെടിയേറ്റത്. തന്റെ ഹാൻഡ്ലറായ സൈനികനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കെന്റിന് വെടിയേറ്റതെന്ന് അധികൃതർ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം