ഹൈദരാബാദ്: ബിരിയാണിക്കൊപ്പം കഴിക്കാനായ് കൂടുതല്‍ തൈര് ആവശ്യപ്പെട്ട യുവാവിനെ അടിച്ചുകൊന്ന് ഹോട്ടല്‍ ജീവനക്കാര്‍. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബിരിയാണിക്കൊപ്പം കഴിക്കാന്‍ കൂടുതല്‍ തൈര് ചോദിച്ചതോടെ തര്‍ക്കം ഉടലെടുക്കുകയായിരുന്നു.
കൊല്ലപ്പെട്ട യുവാവ് 3 പേരോടൊപ്പമാണ് ഭക്ഷണം കഴിക്കാനായ് എത്തിയത്. തൈര് ചോദിച്ചതോടെ ഹോട്ടൽ ജീവനക്കാര്‍ ഇവരെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇതോടെ ഇരു സംഘവും പരസ്പരം ഏറ്റുമുട്ടിയ സാഹചര്യമുണ്ടായി. ഇതേത്തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയും പൊലീസ് സംഭവ സ്ഥലത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരു സംഘത്തെയും പഞ്ചഗുട്ട സ്റ്റേഷനിലേക്ക് എത്തിച്ചു. എന്നാല്‍ പൊലീസ് സ്റ്റേഷനിലെത്തിയശേഷം യുവാവ് ഛര്ദിക്കാന് തുടങ്ങുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിക്കാനായെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളു എന്നും ശരീരത്തിന്റെ പുറമെ ഗുരുതരമായ പരുക്കുകളൊന്നും കാണപ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം