ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പൈതൃകോത്സവം 2023ന്റെ ഭാഗമായി ചുമര്‍ചിത്രകല എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറുകള്‍ക്കു തുടക്കമായി. സെമിനാറിന്റെ ആദ്യ സെഷനില്‍ ആര്ക്കിയോളജില്ക്കല് സര്‍വ്വേ ഓഫ് ഇന്ത്യയിലെ കെമിസ്റ്റായ ദര്‍ശന പഴൂര്‍ ചുമര്‍ചിത്രങ്ങളുടെ സംരക്ഷണം എന്ന വിഷയത്തിലും, ഗുരുവായൂർ ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾ ഡോ കെ.യു. കൃഷ്ണകുമാര്‍ കേരളീയ ചൂമര് ചിത്രങ്ങള്‍ എന്ന വിഷയത്തിലും പേപ്പര്‍ അവതരിപ്പിച്ചു.
നമ്മുടെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകം വിളിച്ചോതുന്ന ചുമര്‍ചിത്രങ്ങളുടെ സംരക്ഷണത്തിന് കൃത്യമായ നയവും ബോധവത്കരണവും ആവശ്യമാണെന്നു തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. തലശ്ശേരിയിലെ തൊടീക്കളം ശിവ ക്ഷേത്രത്തിലെ ചമുര്ചിത്രങ്ങളുടെ സംരക്ഷണത്തില്‍ പൊതുജനങ്ങളെ ബോധവത്കരിച്ചതുപോലെ സംരക്ഷണ ഉത്തരവാദിത്വം പൊതുസമൂഹം ഏറ്റെടുക്കുന്ന സംസ്കാരം വളര്‍ന്നുവരണമെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.
കേരളത്തിലെ ചുമര് ചിത്രങ്ങളുടെ ചരിത്ര പ്രധാന്യവും കാലപ്പഴക്കുവൊക്കെ കണക്കാക്കി അവയെ ഡോക്യുമെന്റ് ചെയ്യുന്ന പദ്ധതിക്ക് രൂപം നല്‍കണമെന്നും സെമിനാറില്‍ ആവശ്യമുയര്‍ന്നു. ചുമര് ചിത്രങ്ങള്‍ നശിക്കാനുള്ള കാരണങ്ങളെക്കുറിച്ചും അവ സംരക്ഷിക്കാനുള്ള മെക്കാനിക്കലും കെമിക്കലുമായ സംവിധാനങ്ങളെക്കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്തു.
കേരളീയ ചുമര് ചിത്രകലയുടെ ചരിത്രം, ചൂമര് ചിത്രങ്ങളുടെ സ്വഭാവം, ലക്ഷണം, രചനാ രീതി, ആസ്വാദന രീതികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചാ വിഷയമായി. അജിത്കുമാര്‍ മോഡറേറ്ററായ സെമിനാറില്‍ സുരേഷ്കുമാര്‍.എസ് സ്വാഗതം പറഞ്ഞു. സെമിനാറില്‍ പേപ്പറുകള്‍ അവതരിപ്പിച്ചവര്‍ക്ക് വാസ്തുവിദ്യാഗുരുകുലം എക്സിക്യൂട്ടിവ് ഡയറക്ടര്‍ പ്രിയദര്ശനന്.പി.എസ് സര്‍ട്ടിഫിക്കറ്റുകളും മൊമന്റോയും സമ്മാനിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം