ഫർവാനിയ: മദ്റസ പഠനാരംഭത്തിൻറെ ഭാഗമായി കെ.കെ.ഐ.സി വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഖൈത്താൻ മസ്ജിദ് ഫജ്ജിയിലെ ഇസ്ലാമിക് കൾചറൽ സെൻററിൽ പ്രവർത്തിക്കുന്ന ഫർവാനിയ ഇസ് ലാഹി മദ്റസയുടെ “അൽബിദായ 2023” ഓറിയൻറേഷൻ പ്രോഗ്രാമും പുസ്തക വിതരണവും സംഘടിപ്പിച്ചു.
സെപ്റ്റംബർ 08 വെള്ളിയാഴ്‌ച രാവിലെ മദ്റസയിൽ വെച്ച് നടന്ന പ്രോഗ്രാം മലബാർ ഗ്രൂപ് സോണൽ ഹെഡ് അഫ്സൽ ഖാൻ ഉൽഘാടനം ചെയ്തു.
വളർന്നു വരുന്ന തലമുറയെ ദിശാബോധം നൽകുന്നതിൽ ഇസ് ലാഹി മദ്റസ സംവിധാനങ്ങളുടെ പങ്ക് അദ്ദേഹം ഓർമപ്പെടുത്തി.
മൂന്ന് പതിറ്റാണ്ട് കാലമായി കുവൈത്തിലെ മത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെ.കെ.ഐ.സി മദ്റസകൾ കുട്ടികളിലെ ധാർമിക വളർച്ചയിൽ നസ്സീമമായി പങ്ക് വഹിച്ചതായി പുസ്തക വിതരണോൽഘാടനം നിർവഹിച്ചുകൊണ്ട് കെ.കെ.ഐ.സി വൈസ് പ്രസിഡണ്ട് സി.പി.അബ്ദുൽ അസീസ് പറഞ്ഞു.
മദ്റസ പാരൻറ് മുനീർ പുസ്തകം ഏറ്റുവാങ്ങി. ബാഗ് വിതരണോൽഘാടനം കെ.കെ.ഐ.സി ഫർവാനിയ സോൺ പ്രസിഡണ്ട് കെ.സി. അബ്ദുൽ മജീദ് നിർവഹിച്ചു. മദ്റസ പാരൻറ് ഹാറൂൺ അബ്ദുല്ലത്തീഫ ബാഗ് ഏറ്റുവാങ്ങി.
എല്‍കെജി കുട്ടികൾക്കുള്ള സമ്മാനം കെ.കെ.ഐ.സി സോഷ്യൽ വെൽഫെയർ സെക്രട്ടറി മുഹമ്മദ് അസ് ലം കാപാട് നിർവഹിച്ചു. കെ.കെ.ഐ.സി പ്രബോധകൻ മുഹമ്മദ് അഷ്റഫ് എകരൂൽ ഉത്ബോധന ഭാഷണം നിർവ്വഹിച്ചു.
കുട്ടികളുടെ റോൾമോഡലുകൾ രക്ഷിതാക്കളാണെന്നും ധാർമിക ചുറ്റുപാടുകൾ കുട്ടികൾക്ക് ഒരുക്കിക്കൊടുക്കുന്നതിൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉൽബോധിപ്പിച്ചു.
ഔഖാഫ് മന്ത്രാലയത്തിൻറെ പ്രത്യേക അനുമതിയോടെ നടത്തുന്ന ഇസ് ലാഹി മദ്റസയുടെ ഈ വർഷത്തെ പാഠ്യപദ്ധതികളെക്കുറിച്ച് മദ്റസ പ്രധാന അധ്യാപകൻ സാലിഹ് സുബൈർ വിവരിച്ചു.
ജഅഫർ കൊടുങ്ങല്ലൂർ ആശംസ പ്രഭാഷണം നടത്തി.
ഫർവാനിയ മദ്റസ പി.ടി.എ പ്രസിഡണ്ട് അബ്ദുൽ വാഹിദ് കൊയിലാണ്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാമിൽ മദ്റസ പ്രധാന അധ്യാപകൻ സാലിഹ് സുബൈർ സ്വാഗതവും, കെ.കെ.ഐ.സി ഫർവാനിയ സോൺ വിദ്യാഭ്യാസ സെക്രട്ടറി മുനീർ ചേമഞ്ചേരി നന്ദിയും പറഞ്ഞു.