ദോഹ: മൊറോക്കോയിലെ ഭൂകമ്പ ദുരിത ബാധിതർക്കായി കൈകോർത്ത് ഖത്തറിലെ സന്നദ്ധ സംഘടനകൾ. ഖത്തർ റെഡ് ക്രസന്റ് 10 ലക്ഷം റിയാലിന്റെ അടിയന്തര സഹായം അനുവദിച്ചു. ഖത്തർ ചാരിറ്റിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളും സജീവം. ഖത്തറിലെ പ്രധാന സന്നദ്ധ സംഘടനകളായ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയും ഖത്തർ ചാരിറ്റിയുമാണ് മൊറോക്കോയിൽ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നത്.
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ മാർഗനിർദേശ പ്രകാരം രക്ഷാ സംഘത്തെയും മെഡിക്കൽ സഹായങ്ങളും എത്തിച്ചതിന് പുറമേയാണ് സന്നദ്ധ സംഘടനകളുടെ ഇടപെടൽ. മൊറോക്കൻ റെഡ്ക്രസന്റിന്റെ സഹകരണത്തോടെയാണ് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി അടിയന്തര സഹായങ്ങൾ വിതരണം ചെയ്യുന്നത്.
10 ലക്ഷം റിയാൽ ആണ് മൊറോക്കയ്ക്ക് അടിയന്തര സഹായം നൽകാനായി അനുവദിച്ചിരിക്കുന്നത്. താമസിക്കാനുള്ള കൂടാരങ്ങൾ, സോളർ ലൈറ്റുകൾ, കമ്പിളി പുതപ്പുകൾ, വ്യക്തിഗത ശുചിത്വ സാമഗ്രികൾ, ഭക്ഷ്യ സാധനങ്ങൾ, മെഡിക്കൽ സാമഗ്രികൾ എന്നിവ ഉൾപ്പെടെയുള്ള സഹായമാണ് നൽകുന്നത്.
also read.. അബുദാബിയില്‍ ക്രെയിന്‍ പൊട്ടിവീണ് അപകടം; മലയാളി യുവാവ് മരിച്ചു
ഖത്തർ അമിരി നാവിക സേനയുടെ സഹായത്തോടെയാണ് ബന്ധപ്പെട്ട അതോറിറ്റികളുമായി ചേർന്ന് ദുരിതാശ്വാസ സാമഗ്രികളുമായുള്ള എയർ ക്രാഫ്റ്റുകൾ മൊറോക്കോയിൽ എത്തിച്ചത്. ഖത്തർ ചാരിറ്റിയുടെ ഫീൽഡ് പ്രവർത്തകർ മൊറോക്കോയിൽ അടിയന്തര സഹായ വിതരണം തുടങ്ങി കഴിഞ്ഞു.കുടിവെള്ളം, ചൂടു ഭക്ഷണം, കമ്പിളി പുതപ്പുകൾ, അവശ്യ സാധനങ്ങൾ ഉൾപ്പെടുന്ന ഭക്ഷ്യ കിറ്റുകൾ എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളിലായി വിതരണം ചെയ്തത്.
മൊറോക്കൻ ജനതയ്ക്കായി ഖത്തറിലെ സുമനസ്സുകളിൽ നിന്നുള്ള സംഭാവനയും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയും ഖത്തർ ചാരിറ്റിയും സ്വീകരിക്കുന്നുണ്ട്. സംഘടനകളുടെ വെബ്സൈറ്റ് മുഖേനയോ ഓഫിസിൽ നേരിട്ടെത്തിയോ സംഭാവനകൾ നൽകാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം