വിമാനത്തിനുണ്ടായ തകരാറിനെത്തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ന് ഉച്ചയ്ക്കുശേഷം തിരിച്ചുപോകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക വിമാനത്തിന്റെ സാങ്കേതികത്തകരാര്‍ പരിഹരിച്ചതിനെത്തുടര്‍ന്നാണ് യാത്രയുടെ കാര്യത്തില്‍ തീരുമാനമായത്.
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി വെള്ളിയാഴ്ച ഇന്ത്യയിലെത്തി ജസ്റ്റിന്‍ ട്രൂഡോ ഞായറാഴ്ച എട്ടിനായിരുന്നു മടങ്ങേണ്ടിയിരുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ പ്രതിനിധി സംഘം കാത്തിരിക്കുന്നതിനിടെയാണ് വിമാനത്തിന് സാങ്കേതികത്തകരാറുണ്ടെന്ന അറിയിപ്പ് ലഭിച്ചത്. തുടര്‍ന്നാണ് അദ്ദേഹത്തിന് തിരിച്ചിറങ്ങേണ്ടി വന്നത്.
അദ്ദേഹത്തിന്റെ മടക്കയാത്രയ്ക്കായി കാനഡയിൽനിന്ന് പകരം വിമാനം പുറപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രി ഡല്‍ഹിയിലെത്തുമെന്ന പ്രതീക്ഷിച്ച വിമാനം ഷെഡ്യൂള്‍ ചെയ്യാതെ വഴി തിരിച്ചുവിട്ടു. അതോടെ മടക്കം വീണ്ടും വൈകുകയായിരുന്നു.
റോയൽ കനേഡിയൻ എയർഫോഴ്‌സിന്റെ സിസി-150 പോളാരിസ് ലണ്ടനിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ഇതിന്റ കാരണം വ്യക്തമല്ല. പകരം വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള യന്ത്രഭാഗവും വിദഗ്ദ്ധരടങ്ങുന്ന സംഘത്തേയും ഇന്ത്യയിലേക്ക് അയച്ചതായി കാനഡ അധികൃതര്‍ അറിയിച്ചു.
ഇയാൻ വിൽമുട്ട് അന്തരിച്ചു : ആദ്യ ക്ലോൺ ചെമ്മരിയാട് ഡോളിയുടെ സൃഷ്ട്ടാവ്
ട്രൂഡോയുടെ ഔദ്യോഗിക വിമാനം പണിമുടക്കുന്നത് ഇതാദ്യമായല്ല. 36 വര്‍ഷം പഴക്കമുള്ള വിമാനം നേരത്തെയും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2016 ഒക്ടോബറില്‍ ബെല്‍ജിയത്തിലേക്ക് പറന്നുയര്‍ന്ന് അരമണിക്കൂറിനുശേഷം അത് ഒട്ടാവയില്‍ തിരിച്ചിറക്കിയിരുന്നു. 2019ല്‍ കാനഡയിലെ ഒണ്‍ടാരിയോയില്‍ ലാന്‍ഡിങ്ങിനിടെ ഔദ്യോഗിക വിമാനം നിയന്ത്രണം വിട്ടതും വാര്‍ത്തയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















