എറണാകുളം: ആലുവയിലെ 5 വയസ്സുകാരിയുടെ കൊലപാതകക്കേസിലെ വിചാരണ നടപടികൾ ഈ മാസം 16 ന് തുടങ്ങും. കേസ് പരിഗണിച്ച എറണാകുളം പോക്സോ കോടതി പ്രതി അഫ്സക് ആലത്തിനെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽകുമോ എന്നതിൽ പ്രാഥമിക വാദം കേട്ടു.
തട്ടിക്കൊണ്ട് പോകൽ, തെളിവ് നശിപ്പിക്കാൻ ശ്രമിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കില്ലെന്നു പ്രതിഭാഗം വാദിച്ചു. ചുമത്തിയ പത്തു വകുപ്പുകളും നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു
കേസ് പരിഗണിക്കുന്ന 16 ന് കുറ്റപത്രം പ്രതിയെ വായിച്ചു കേൾപ്പിച്ചു വിചാരണ നടപടികൾ തുടങ്ങും. വിചാരണയിൽ പ്രതിക്കും സാക്ഷികൾക്കുമായി പരിഭാഷ സഹായം നൽകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം