ഡല്‍ഹി: പാര്‍ലമെന്റ് പ്രത്യേക സമ്മേളനം ഗണേശ ചതുര്‍ത്ഥി ദിവസം സിറ്റിംഗ് പുതിയ മന്ദിരത്തില്‍. പ്രത്യേക പൂജകള്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആദ്യ ദിനം സിറ്റിംഗ് പഴയ മന്ദിരത്തിലാകും.എം പി മാര്‍ ഓര്‍മ്മകള്‍ പങ്കുവയ്ക്കും.കൂടാതെ വസ്ത്രത്തിലും പരിഷകരണങ്ങള്‍.
പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി പാര്‍ലമെന്റ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം . ക്രീം നിറത്തിലുള്ള ജാക്കറ്റും ഷർട്ടും കാക്കി പാന്റ്സുമാണ് പുതിയ വേഷം. ഷർട്ടിൽ പിങ്ക് നിറത്തിൽ താമര ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്. പാർലമെന്റ് സുരക്ഷാ ജീവനക്കാരന് നീല സഫാരി സ്യൂട്ടാണ് യൂണിഫോം.
പുതിയ യൂണിഫോമിൽ ഇരുസഭകളിലെയും മാർഷലുകൾക്കുള്ള മണിപ്പൂരി ശിരോവസ്ത്രവും ഉണ്ടാവും. കൂടാതെ ടേബിൾ ഓഫീസ്, നോട്ടീസ് ഓഫീസ്, പാർലമെന്ററി റിപ്പോർട്ടിംഗ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ താമരയുടെ ചിഹ്നത്തോടുകൂടിയുള്ള ഷര്‍ട്ടാണ് ധരിക്കേണ്ടത്. എല്ലാ വനിതാ ഓഫീസർമാർക്കും പുതിയ ഡിസൈനിലുള്ള സാരികൾ ലഭ്യമാക്കും.
Read also: വഴക്കിനിടെ അടിയേറ്റു ഭാര്യ ബോധംകെട്ടു ; മരിച്ചെന്നു കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയാണ് പുതിയ യൂണിഫോം രൂപകല്പന ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. താമര ഇന്ത്യയുടെ ദേശീയ പുഷ്പമാണെങ്കിലും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം കൂടിയായതിനാല്‍ ഇത് രാഷ്ട്രീയ വിവാദത്തിന് കാരണമായേക്കാമെന്നാണ് സൂചന.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം