ട്രിപ്പോളി∙ കിഴക്കൻ ലിബിയയിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട് 2,000 പേർ മരിച്ചതായി റിപ്പോർട്ട്. ദെർന നഗരത്തെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചത്. കനത്ത മഴയും കാറ്റുമുണ്ടാകുകയും ദെർനയിലെ ഡാം തകരുകയും ചെയ്തതോടെയാണ് വെള്ളപ്പൊക്കമുണ്ടായതെന്ന് ലിബിയൻ നാഷനൽ ആർമി (എൽഎൻഎ) വക്താവ് അഹമ്മദ് മിസ്മാരി അറിയിച്ചു. ആറായിരത്തോളം പേരെ കാണാതായെന്നും അദ്ദേഹം പറഞ്ഞു.
Also read : പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നത് തീവ്രവാദ ഗ്രുപ്പുകൾ : മണിപ്പൂരിൽ സുരക്ഷാസേനയുടെ മുന്നറിയിപ്പ്
നൂറ്റിയൻപത് പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് റെഡ് ക്രെസന്റ് സന്നദ്ധ സംഘം തിങ്കളാഴ്ച രാവിലെ അറിയിച്ചത്. എന്നാൽ മരണ സംഖ്യ വളരെ കൂടുതലാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കഴിഞ്ഞ ആഴ്ച ഗ്രീസിൽ വെള്ളപ്പൊക്കമുണ്ടാക്കിയ ഡാനിയേൽ കൊടുങ്കാറ്റാണ് ലിബിയയിൽ എത്തിച്ചേർന്നത്. ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെൻഗാസിയും വെള്ളപ്പൊക്കത്തിൽ മുങ്ങി. പലയിടത്തും റോഡുകളം പാലങ്ങളും വീടുകളും പൂർണമായി തകർന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം