മണിപ്പൂരിൽ തീവ്രവാദ ഗ്രൂപ്പൂകൾ സജീവമാകുന്നത് സംസ്ഥാനത്തെ സാഹചര്യം വീണ്ടും ഗുരുതരമാക്കുമെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. തീവ്രവാദ ഗ്രൂപ്പുകൾ ജനങ്ങളുമായി ഇടപഴകുകയും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായാണ് സുരക്ഷാസേനയിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. വീണ്ടും കലാപസമാനമായ അന്തരീക്ഷത്തിലേക്ക് സംസ്ഥാനം നീങ്ങിയേക്കുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞദിവസം സംസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിവയ്പ്പുണ്ടായിരുന്നു. ബിഷ്ണുപൂരിൽ സൈന്യം സ്ഥാപിച്ച ബാരിക്കേഡുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് മെയ്തി വിഭാഗം കർഫ്യൂ ലംഘിച്ച് പ്രതിഷേധവും നടത്തിയിരുന്നു. സ്ത്രീകളുടെ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ ലഫറ്റന്റ് ഗവർണർക്ക് പരുക്കേറ്റു.
രാജ്യത്ത് നിരോധിച്ച തീവ്രവാദ ഗ്രൂപ്പുകളായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്), പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) തുടങ്ങിയവയിൽ അംഗമായവരാണ് ഇപ്പോഴത്തെ അക്രമസംഭവങ്ങൾക്ക് പിന്നിലെന്നും സൈന്യം ചൂണ്ടിക്കാട്ടുന്നു.
തുടർന്ന് നടത്തിയ രഹസ്യാന്വേഷണത്തിലാണ് തീവ്രവാദ ഗ്രൂപ്പുകൾ കലാപബാധിത മേഖലയിലെ ജനങ്ങളുമായി നിരന്തരം സമ്പർക്കം തുടരുന്നതിന്റെ തെളിവുകൾ സൈന്യത്തിന് ലഭിച്ചത്. നിരോധിത തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുന്നതോടെ സംസ്ഥാനത്തെ സാഹചര്യം വീണ്ടും മോശമാകുമെന്നാണ് ഭയപ്പെടുന്നത്. ജനങ്ങൾ ഇവരുമായി സഹകരിക്കരുതെന്നും സൈന്യം അഭ്യർത്ഥിച്ചു. യുഎൻഎൽഎഫ്, പിഎൽഎ എന്നിവയ്ക്ക് പുറമെ പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലെയ്പാക് (പിആർഇപിഎകെ) , കംഗ്ലേയ് യാവോൽ കൻബ ലുപ് (കെവൈകെഎൽ) തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളും സംസ്ഥാനത്ത് സജീവമാണ്.
കേഡർ സ്വഭാവുമുളള തീവ്രവാദ ഗ്രൂപ്പുകളായ യുഎൻഎൽഎഫിൽ 330 പേരും പിഎൽഎയ്ക്ക് കീഴിൽ 300 പേരും കെവൈകെഎല്ലിൽ 25 പേരും അംഗങ്ങളായുണ്ടെന്നാണ് ഔദ്യോഗിക വിവരം. ഈ സംഘങ്ങളൊക്കെയും സംസ്ഥാനത്തെ ഭൂരിപക്ഷ സമുദായമായ മെയ്തി വിഭാഗങ്ങളോട് ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും സുരക്ഷാസേന വ്യക്തമാക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം