ഇടുക്കി: പള്ളിവാസൽ പഴയ പവർ ഹൗസിലേക്ക് മൂന്നാർ ഹെഡ് വർക്ക്സ് ഡാമിൽ നിന്നും വെള്ളം എത്തിക്കുന്ന പെൻസ്റ്റോക്ക് പൈപ്പുകൾ മാറ്റുന്ന പണി ഊർജ്ജിതമായി. പുതിയ പൈപ്പുകൾ എത്തിച്ചു. പെൻസ്റ്റോക്ക് പൈപ്പുകളുടെ ക്ഷാമം കാരണം പണി സാവധാനത്തിലായിരുന്നു നടന്നത്.
പഴയ പവർ ഹൗസിലേക്ക് വെള്ളം എത്തിച്ചിരുന്ന പെൻസ്റ്റോക്ക് പൈപ്പുകളിൽ നിരവധി സ്ഥലങ്ങളിൽ ചോർച്ച കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ആങ്കർ (പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്ന തൂണുകൾ) ഒമ്പത് മുതലുള്ള പൈപ്പുകളാണ് മാറ്റുന്നത്. പെൻസ്റ്റോക്ക് പൈപ്പുകൾ മാറുന്ന പണി ഇപ്പോൾ വേഗത്തിലാണ് നടക്കുന്നത്.
നാലുവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 16 വർഷം മുമ്പ് ആരംഭിച്ച പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി അടിയന്തരമായി അഞ്ചുമാസം കൊണ്ട് തീർക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് പണി വേഗത്തിൽ ആക്കിയത്. 268 കോടി രൂപയുടെ എസ്റ്റിമേറ്റിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ 550 കോടി രൂപ മുടക്കിയിട്ടും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
read more നിപ സംശയം; ആരോഗ്യ മന്ത്രി കോഴിക്കോട്ടേക്ക് തിരിച്ചു; സ്ഥിതിഗതികൾ വിലയിരുത്തും
2006 ഡിസംബറിലാണ് പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതിയുടെ നിർമാണ ഉദ്ഘാടനം നടന്നത്. മുംെബെ ആസ്ഥാനമായുള്ള എസ്.ആർ.ഗ്രൂപ്പും ചൈനീസ് കമ്പനിയായ ഡി.ഇ.സി.യും ഹൈദരാബാദിലെ സി.പി.പി.എൽ. കമ്പനിയും ചേർന്നാണ് കരാർ ജോലി ആരംഭിച്ചത്. സംസ്ഥാനത്ത് നിർമാണത്തിൽ ഇരിക്കുന്ന ഏറ്റവും വലിയ വൈദ്യുതി പദ്ധതിയാണ് പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി. 60 മെഗാവാട്ട് വൈദ്യുതി ഇവിടെനിന്ന് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം