അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്‌തെന്ന് ജോ ബൈഡന്‍ വിയറ്റ്നാമിൽ പറഞ്ഞു. മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതിന്റെ പ്രാധാന്യവും രാജ്യം കെട്ടിപ്പടുക്കുന്നതില്‍ പൗര സമൂഹത്തിനും സ്വതന്ത്രമാധ്യമങ്ങള്‍ക്കുമുള്ള സുപ്രധാന പങ്കിനെക്കുറിച്ചും മോദിയോട് സംസാരിച്ചെന്നും ബൈഡന്‍ വ്യക്തമാക്കി.
ഇന്ത്യയിലെ ജി20 ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷം വിയ്റ്റാനമിലേയ്ക്കായിരുന്നു ബൈഡന്‍ പോയത്. ഹനോയിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ബൈഡൻ മോദിയുമായുള്ള കൂടിക്കാഴചയുടെ വിശദാംശങ്ങൾ പങ്കുവച്ചത്. ഇന്ത്യ അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായി നടത്തിയെന്നും ജി20 യ്ക്ക് ആതിഥേയത്വം വഹിച്ചതിന് അഭിനന്ദനമറിയിച്ചതായും ബൈഡന്‍ വ്യക്തമാക്കി.
Mr. Modi saying to Mr. Biden — “Na Press Conference karoonga,
Na karne doonga” has had no impact.Mr. Biden is saying the same things in Vietnam which he said to Mr. Modi’s face in India — on respecting human rights, the role of civil society and free press. pic.twitter.com/08WthcKdUC
— Jairam Ramesh (@Jairam_Ramesh) September 10, 2023
null
ഡല്‍ഹിയില്‍ മോദി – ബൈഡൻ കൂടിക്കാഴ്ചയ്ക്ക പിന്നാലെ ഇരുനേതാക്കളേയും കാണണമെന്ന ആവശ്യം അമേരിക്കൻ മാധ്യമങ്ങൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ അത്തരമൊരു വാർത്താസമ്മേളനത്തിന് അനുമതി നൽകിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലാണ് മോദി – ബൈഡൻ കൂടിക്കാഴ്ച നടന്നതെന്നും, അക്കാരണത്തലാണ് മാധ്യമങ്ങളെ കാണാതിരുന്നതെന്നും വ്യക്തമാക്കി അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവനും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന സാധാരണ ഉഭയകക്ഷി സന്ദർശനമായിരുന്നില്ലയിതെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചിരുന്നു.
മോദിയും ബൈഡനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, ബഹുസ്വരത എന്നീ മൂല്യങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ ഉള്‍പ്പെടുത്തിയിരുന്നു.
രാഹുൽ തന്റെ പേരിലെ ഗാന്ധി ഒഴുവാക്കണം : ഹിമന്ത ശർമ്മ
എന്നാൽ കൂടിക്കാഴ്ചയ്ക്ക് ശേഷം വാർത്താസമ്മേളനം നടത്താൻ ബൈഡനെ മോദി അനുവദിച്ചില്ലെന്ന വിമർശനമുന്നയിച്ച് കോൺഗ്രസ് രംഗത്തെത്തി. ” വാർത്താസമ്മേളനം നടത്തില്ല, നടത്താൻ ഞാൻ അനുവദിക്കില്ല” – എന്ന് ബൈഡനോട് മോദി പറഞ്ഞതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്സിൽ കുറിച്ചു. മോദിയോട് സംസാരിച്ച കാര്യങ്ങൾ ബൈഡൻ വിയറ്റ്നാമിൽ പറയുന്നുവെന്ന് ചൂണ്ടിക്കാട്ടി വീഡിയോ പങ്കുവച്ചായിരുന്നു കോൺഗ്രസ് നേതാവിന്റെ വിമർശനം
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം