കരുവന്നൂര്‍ കേസില്‍ മുന്‍മന്ത്രിയും സിപിഎം എംഎല്‍എയുമായ എ.സി മൊയ്തീനെ ഇഡി ചോദ്യം ചെയ്യുന്നു. ബാങ്കിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് കൊച്ചിയിലെ ഇഡി ഓഫിസിലേക്ക് മൊയ്തീനെ വിളിപ്പിച്ചത്.
28 ലക്ഷം രൂപയുടെ നിക്ഷേപത്തിന്റെ ഉറവിട രേഖകള്‍ ഹാജരാക്കാന്‍ മൊയ്തീനോട് ഇഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിയമസഭാ സമ്മേളനം ഒഴിവാക്കിയാണ് മൊയ്തീന് ഇഡിക്ക് മുന്നിലെത്തിയിരിക്കുന്നത്. രാവിലെ ഒന്പതരയോട് കൂടി അഭിഭാഷകനൊപ്പമാണ് അദ്ദേഹം എത്തിയത്. തൃശൂര്‍ കോര്‍പറേഷനിലെ സിപിഎം കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയും ഇഡിക്ക് മുന്നിലെത്തിയിട്ടുണ്ട്.
ഫണ്ടുകള്‍ ബാങ്കില്‍ നിന്ന് അനുവദിക്കുന്നതില്‍ ബെനാമി ഇടപാട് നടന്നിട്ടുണ്ടെന്നും ഇതില്‍ മൊയ്തീന് ഉള്‍പ്പടെയുള്ളവര്‍ക്ക് പങ്കുണ്ടെന്നുമാണ് ഇഡിയുെട നിഗമനം.
read more 5 പതിറ്റാണ്ടിനുശേഷം പുതുപ്പള്ളിക്ക് പുതുനായകൻ; ജനമനസ്സിലേറി ചാണ്ടി ഉമ്മൻ ഇന്ന് കേരള നിയമസഭയിലേക്ക്
മൊയ്തീന്റെയും സിപിഎം കൗണ്‍സിലര്‍മാരുടെയും ചോദ്യം ചെയ്യലിന് പിന്നാലെ കേസില്‍ സതീഷ്കുമാര്‍, പിപി കിരണ്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കരുവന്നൂര്‍ ബാങ്കില്‍ നിന്നും പലതവണയായി അനുവദിച്ച കോടികള്‍ ഇവര്‍ കൈപ്പറ്റിയിരുന്നുവെന്നും ഇവര്‍ക്ക് എസിമൊയ്തീനും സിപിഎം നേതാക്കളുമായും അടുപ്പമുണ്ടായിരുന്നുവെന്നും ഇഡി പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം