തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി രൂപീകരണത്തിന് ശേഷം മാനസിക സംഘര്‍ഷമുണ്ടായിരുന്നുവെന്ന് രമേശ് ചെന്നിത്തല.
19 വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന പദവിയില്‍ തന്നെ നിയമിച്ചതില്‍ അസ്വാഭാവികത തോന്നിയെന്നും ദേശീയ തലത്തില്‍ ജൂണിയറായ പലരും വന്നതില്‍ വിഷമം ഉണ്ടായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
read more 5 പതിറ്റാണ്ടിനുശേഷം പുതുപ്പള്ളിക്ക് പുതുനായകൻ; ജനമനസ്സിലേറി ചാണ്ടി ഉമ്മൻ ഇന്ന് കേരള നിയമസഭയിലേക്ക്
ആര്‍ക്കും ഉണ്ടാകാവുന്ന വികാരവിക്ഷോഭങ്ങളായിരുന്നു അപ്പോഴുണ്ടായത്. തന്നെ മുന്‍കാലങ്ങളില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളിലെല്ലാം സത്യസന്ധമായും ആത്മാര്‍ഥമായും പാര്‍ട്ടിയുടെ നന്മയ്ക്കായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം അഭ്യൂദയ കാംക്ഷികളോടും സഹപ്രവര്‍ത്തകരോടും തനിക്കുണ്ടായ മാനസിക സംഘര്‍ഷത്തെ കുറിച്ച് സംസാരിക്കുകയും വ്യക്തിപരമായ ഉയര്‍ച്ച താഴ്ചകള്‍ക്കല്ല പ്രസക്തിയെന്ന് ബോധ്യമായെന്നും ഏറ്റവും വലിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
പൊതുസമൂഹത്തില്‍ പാര്‍ട്ടിയെ ഇകഴ്ത്തിക്കാട്ടാനുള്ള ഒരു വാക്കുപോലും വായില്‍ നിന്ന് ഇതുവരെയും വീണിട്ടില്ലെന്നും കോണ്‍ഗ്രസല്ലാതെ മറ്റൊന്നും തന്റെ ജീവശ്വാസത്തില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കരിയില പോലും അനങ്ങാതെ, അപസ്വരങ്ങളില്ലാതെ പാര്‍ട്ടിക്കൊപ്പം ജാഗ്രതയോടെ പ്രവര്‍ത്തിക്കാനായതില്‍ അഭിമാനമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
എ.കെ.ആന്റണിയും കെ.സി.വേണുഗോപാലും കൊടിക്കുന്നിലും ശശി തരൂരും പദവിക്ക് അര്‍ഹരാണെന്നും സ്ഥിരം സമിതി ക്ഷണിതാവായി ഉള്‍പ്പെടുത്തിയതിന് നന്ദിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം