കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ജനറല്‍ മെഡിസിന് വിഭാഗം മേധാവിയായിരുന്ന ഡോ. ജി. മനോജിനെതിരേ വീണ്ടും ലൈംഗികാരോപണ പരാതി. ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന വനിതാ ഡോക്ടറാണ് സെന്‍ട്രല്‍ പോലീസിന് ഡോ. മനോജ് അപമര്യാദയായി പെരുമാറിയതായി പരാതി നല്‍കിയത്. പരാതിക്കാരി വിദേശത്ത് താമസിക്കുന്നതിനാല്‍ ശനിയാഴ്ച ഇ-മെയിലായാണ് പരാതി നല്‍കിയത്. സെന്‍ട്രല്‍ പോലീസ് ഡോ. മനോജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്നാൽ മനോജിനെതിരേയുള്ള ലൈംഗികാതിക്രമ പരാതി ഇ-മെയില്‍ അയച്ചതിന് ശേഷം ശനിയാഴ്ച വൈകീട്ട് പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി മറ്റൊരു ഇ-മെയില്‍ സന്ദേശമയച്ചതായി പോലീസ്. കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്നും കേസ് പിന്‍വലിക്കണമെന്നുമായിരുന്നു ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നതെന്നാണ് വിവരം. കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ കേസ് പിന്‍വലിക്കാനാവില്ലെന്നും പരാതിക്കാരി സഹകരിച്ചാല്‍ മാത്രമേ മൊഴിയെടുത്ത് കേസുമായി മുന്നോട്ട് പോകാന്‍ സാധിക്കൂവെന്നും സെന്‍ട്രല്‍ പോലീസ് അധികൃതര്‍ വ്യക്തമാക്കി
Also Read :5 പതിറ്റാണ്ടിനുശേഷം പുതുപ്പള്ളിക്ക് പുതുനായകൻ; ജനമനസ്സിലേറി ചാണ്ടി ഉമ്മൻ ഇന്ന് കേരള നിയമസഭയിലേക്ക്
2018-ല്‍ ജനറല്‍ ആശുപത്രിക്ക് പുറത്ത് ഡോക്ടറുടെ സ്വകാര്യ കണ്‍സള്‍ട്ടിങ് മുറിയില്‍വെച്ച് തന്നെ ബലമായി ആലിംഗനം ചെയ്തതായാണ് ആരോപണം. പരാതിക്കാരിയുടെ മൊഴി ഉടനെയെടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഡോ. മനോജ് ഇപ്പോള്‍ ആലുവ ജില്ലാ ആശുപത്രിയിലാണ് പ്രവര്‍ത്തിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
.