ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ സിംഗിള്‍സ് ഫൈനലില്‍ സെര്‍ബിയയുടെ നൊവാക്ക് ജോക്കോവിച്ചിനു കിരീടം. ഫൈനലില്‍ റഷ്യയുടെ ദാനില് മെദ്വെദേവിനെ തോല്പിച്ചാണ് തന്റെ ഇരുപത്തി നാലാം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയത്.
സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷതാരമാണ് ജോക്കോവിച്ച്. 22 കിരീടം നേടിയ റാഫേല്‍ നഡാലാണ് തൊട്ടുപിന്നില്‍. റോജര്‍ ഫെഡററാണ് മൂന്നാം സ്ഥാനത്ത്.
നാലാംതവണയാണ് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ചാംപ്യനാകുന്നത്. 6-3,7-6, 6-3 എന്ന സ്കോറിനാണു ജോക്കോവിച്ച് മെവ്വെദേവിനെയാണ് കീഴടക്കിയത്. 2021ലെ ഫൈനലില്‍ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോള്‍ മെദ്വദെവിനായിരുന്നു ജയം.
Also Read :5 പതിറ്റാണ്ടിനുശേഷം പുതുപ്പള്ളിക്ക് പുതുനായകൻ; ജനമനസ്സിലേറി ചാണ്ടി ഉമ്മൻ ഇന്ന് കേരള നിയമസഭയിലേക്ക്
റോളണ്ട് ഗാരോസില്‍ കാസ്പര്‍ റൂഡിനെയും, ഓസ്ട്രേലിയന്‍ ഓപ്പണില്‍ സ്റ്റെഫാനോ സിറ്റ്സിപാസിനെയും ജോക്കോവിച്ച് കീഴടക്കി. വിംബിള്‍ഡനില്‍ കാര്‍ലോസ് അല്‍കാരസിനു മുന്നില്‍ പരായപ്പെട്ടു. യുഎസ് ഓപ്പണ്‍ വിജയിക്കുന്ന പ്രായം കൂടിയ പുരുഷ താരമാണ് ജോക്കോവിച്ച്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം