ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ ചരിത്രം രചിച്ച് കൗമാരതാരം കൊക്കോ ഗോഫ്. കരിയറിലെ ആദ്യ യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി അമെരിക്കയുടെ കൊക്കോ ഗോഫ്. വനിതാ സിംഗിള്‍സ് ഫൈനലില്‍ ബെലറൂസിന്റെ ആര്യാന സബലെങ്കയെ കീഴടക്കിയാണ് ഗോഫ് കിരീടമുയര്‍ത്തിയത്. സ്കോര്‍ 2-6, 6-3, 6-2. രണ്ട് മണിക്കൂര്‍ ആറു മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഗോഫിന്റെ വിജയം.
കേവലം 19-ാം വയസിലാണ് കോക്കോ ഗോഫിന്റെ കിരീടനേട്ടം എന്നത് തിളക്കം വര്‍ധിപ്പിക്കുന്നു. കൊക്കോ ഗൗഫിന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടവും ഇതു തന്നെ. ഇക്കഴിഞ്ഞ വിംബിള്‍ഡന്‍ ടെന്നീസില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ഗോഫിന്റെ ഗംഭീര തിരിച്ചുവരവാണ് ന്യൂയോര്‍ക്കില്‍ കണ്ടത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണിണ് റണ്ണഴ്സപ്പായതാണ് മികച്ച നേട്ടം.
ട്രേസി ഓസ്റ്റിനും, സെറീന വില്യംസിനും ശേഷം യുഎസ് ഓപ്പണ്‍ വിജയിക്കുന്ന മൂന്നാമത്തെ അമേരിക്കന്‍ കൗമാര താരമാണ് കൊക്കോ ഗോഫ്. സെറീനയ്ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരവും. ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് ഫൈനല്‍ പോരാട്ടത്തില്‍ ഗോഫ് തിരിച്ചടിച്ചത്. വാഷിങ്ടന്‍, സിന്‍സിനാറ്റി ചാംപ്യന്‍ഷിപ്പുകളില്‍ കൊക്കോ ഗോഫിനായിരുന്നു കിരീടം.
ഇവിടെ വിജയിച്ച ആത്മവിശ്വാസവുമായാണ് കൊക്കോ ഗോഫ് യുഎസ് ഓപ്പണിനെത്തിയത്. ”ഫ്രഞ്ച് ഓപ്പണിലെ പരാജയം എന്റെ ഹൃദയം തകര്‍ക്കുന്നതായിരുന്നു. യുഎസ് ഓപ്പണിലെ വിജയം ഞാന്‍ കരുതിയതിലും മധുരമുള്ളതാക്കുന്നത് അതാണ്.” ഗോഫ് പറഞ്ഞു. ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ബെലറൂസ് താരം സബലെങ്കയാകും പുതുക്കിയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. അടുത്ത ആഴ്ച പുതിയ റാങ്കിങ് പട്ടിക പുറത്തുവരും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം