മുംബൈ: താനെയിൽ ബഹുനിലക്കെട്ടിടത്തിന്റെ ലിഫ്റ്റ് തകർന്ന് ആറ് തൊഴിലാളികൾ മരിച്ചു. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമ്മാണത്തിലിരിക്കുന്ന 40 നില കെട്ടിടത്തിലാണ് അപകടം ഉണ്ടായത്.
ബൽകാമിലെ നാരായണി സ്കൂളിനു സമീപമുള്ള റണ്‍വാൾ ഐറിൻ എന്ന 40 നിലയുള്ള കെട്ടിടത്തിലെ ലിഫ്റ്റാണ് തകർന്നത്. ഇന്ന് വൈകുന്നേരം 6.15ന് ആയിരുന്നു അപകടം. 13-ാം നിലയിൽവച്ചാണ് ലിഫ്റ്റ് തകരുന്നത്.
അടുത്തിടെ നിർമ്മാണം പൂർത്തിയായ കെട്ടിടത്തിന്റെ റൂഫിൽ വാട്ടർപ്രൂഫിംഗ് ജോലികൾക്കായി നിയോഗിച്ച തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. രണ്ടുതൊഴിലാളികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് പരിക്കുകൾ ഗുരുതരമാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.
പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം