ന്യൂഡൽഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്ക് മടങ്ങാനായില്ല. വിമാനത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് യാത്ര മുടങ്ങിയത്. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതുവരെ ജസ്റ്റിന് ട്രൂഡോ ഡല്‍ഹിയില്‍ തുടരും.
ഇന്ന് രാത്രി എട്ടു മണിക്കായിരുന്നു വിമാനം പുറപ്പടേണ്ടിയിരുന്നത്. യാത്രയ്ക്ക് മുന്‍പ് കാനേഡിയന്‍ സൈനികരാണ് തകരാര്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ജസ്റ്റിന് ട്രൂഡോ ഡല്‍ഹിയില്‍ എത്തിയത്. അദ്ദേഹത്തിനൊപ്പം 16കാരനായ മകന് സേവ്യറുമുണ്ട്.
ജക്കാർത്ത, ഇന്തോനേഷ്യ, സിംഗപ്പുർ സന്ദർശനത്തിനുശേഷമാണ് ഇരുവരും ഇന്ത്യയിലെത്തിയത്. കൊണാട്ട്പ്ലേസിലെ ലളിത് ഹോട്ടലിലായിരുന്നു താമസം.
2018 ൽ ജസ്റ്റിൻ ട്രൂഡോയും ഭാര്യ സോഫി ഗ്രിഗറിയും മൂന്നു മക്കളും ഇന്ത്യ സന്ദർശിച്ചിരുന്നു. 18 വർഷത്തെ വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് ട്രൂഡോയും ഭാര്യയും കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. 2005 ലാണ് ഇവർ വിവാഹിതരായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം