തിരുവനന്തപുരം: കേരളത്തിന്റെ തനത് പരമ്പരാഗത ചുമര് ചിത്രകലയെയും വാസ്തുശില്പ പൈതൃകത്തെയും സംരക്ഷിച്ച് പ്രചരിപ്പിക്കുന്ന കര്‍മ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാന സാംസ്കാരിക വകുപ്പിൻ്റെ കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ‘ പൈതൃകോത്സവം- 2023 ‘ എന്ന പേരില്‍ അന്തര്‍ദേശീയ വെര്‍ണക്കുലര്‍ ആര്‍ക്കിടെക്ച്ചര്‍- സുസ്ഥിര നിര്‍മ്മാണ സാങ്കേതിക വിദ്യ- വാസ്തുവിദ്യ- ചുമര്‍ചിത്ര സെമിനാറുകളും കരകൗശല-മ്യൂറല്‍ പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റ് കാര്യാലയം പ്രവര്‍ത്തിക്കുന്ന കോട്ടയ്ക്കകത്തെ അനന്തവിലാസം കൊട്ടാര മുറ്റത്ത് പ്രത്യേകം തയ്യാറാക്കുന്ന വേദിയില്‍ 2023 സെപ്റ്റംബര്‍ 12 മുതല്‍ 14 വരെയാണ് സെമിനാര്‍ നടത്തുന്നത്.
കേരളത്തിന്റെ സവിശേഷ വാസ്തുശില്പ പൈതൃകം, ചുമര്‍ചിത്ര-ദാരുശില്പ പാരമ്പര്യം, കലാ-കരകൗശല സമ്പന്നത തുടങ്ങിയ സാംസ്കാരിക പെരുമകളെ സംരക്ഷിച്ച് പരിപോഷിപ്പിക്കുക, കാലാവസ്ഥാനുസൃതവും പരിസ്ഥിതി സൗഹൃദവുമായ നിര്‍മ്മാണ വിദ്യകളെ പ്രചരിപ്പിക്കുക തുടങ്ങിയ ഉദ്ദേശലക്ഷ്യങ്ങളോടെ സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴില്‍ ആറന്മുള കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വാസ്തുവിദ്യാ ഗുരുകുലം.
പൈതൃകോത്സവം ദേശീയ സെമിനാർ
ഉദ്ഘാടനം: ശ്രീ സജി ചെറിയാൻ
അധ്യക്ഷൻ: ശ്രീ ആന്റണി രാജു
സ്വാഗതം: പദ്മശ്രീ ഡോ ജി ശങ്കർ(ചെയർമാൻ വാസ്തുവിദ്യാ ഗുരുകുലം)
ഗ്രാമീണ കലാകേന്ദ്രം വിൽപ്പനശാല ഉദ്ഘാടനം: ശ്രീമതി വീണ ജോർജ്
ആശംസകൾ: ശ്രീമതി എൻ മായ IFS (സാംസ്കാരിക വകുപ്പ് ഡയറക്ടർ)
ശ്രീ ആർ അജയകുമാർ(വൈസ് ചെയർമാൻ വാസ്തുവിദ്യാ ഗുരുകുലം)
നന്ദി: ശ്രീ പ്രിയദർശനൻ പി എസ് (എക്സിക്യൂട്ടീവ് ഡയറക്ടർ വാസ്തുവിദ്യാ ഗുരുകുലം)
മൂന്നു ദിവസങ്ങളിലായി വെര്‍ണക്കുലര്‍ ആര്‍ക്കിടെക്ച്ചര്‍- സുസ്ഥിര നിര്‍മ്മാണ സാങ്കേതികവിദ്യ, ചുമര്‍ചിത്രകല എന്നീ വിഭാഗങ്ങളില്‍ നടക്കുന്ന സെമിനാറുകളില്‍ രാജ്യത്തെ നിരവധി വിദഗ്ദ്ധന്മാര് പങ്കെടുക്കുന്നുണ്ട്.
ഇതോടൊപ്പം വിവിധ സാംസ്കാരിക പരിപാടികളും, ഗ്രാമീണ കലാകേന്ദ്രത്തിന്റെ ഉല്പ്പന്നനങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്.
ദേശീയ സെമിനാറുകളുടെ സമാപന സമ്മേളനം സെപ്തംബര്‍ 14ന് ഉച്ചയ്ക്ക് 12 മണിക്ക് ബഹു: മുഖ്യമന്ത്രി പിണറായി വിജയന് ആണ് ഉദ്ഘാടനം ചെയ്യും.
സെപ്തംബര്‍ 12ന് വൈകിട്ട് 5.30 മുതല്‍ രാജലക്ഷി.ആര്.എസ് അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യയും സെപ്തംബര്‍ 13ന് വൈകിട്ട് 7 മണി മുതല്‍ പത്മശ്രീ രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിക്കുന്ന ചണ്ഡാല ഭിക്ഷുകി തോല്‍പ്പാവക്കൂത്തും അരങ്ങേറും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം