അമരാവതി: അഴിമതിക്കേസിൽ അറസ്റ്റിലായ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു റിമാൻഡിൽ. തെലുങ്കുദേശം പാർട്ടി അധ്യക്ഷനെ കോടതി 14 ദിവസം ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. വിജയവാഡ എസിബി (അഴിമതി വിരുദ്ധ ബ്യൂറോ) കോടതിയുടേതാണ് വിധി.
രാജമണ്ട്രി ജയിലിലേക്കാണു ചന്ദ്രബാബു നായിഡുവിനെ മാറ്റുക. ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ ടിഡിപി (തെലുങ്കുദേശം പാർട്ടി) ഉടൻ ഹൈക്കോടതിയെ സമീപിക്കും. ടി.ഡി.പി പ്രവർത്തകരുടെ പ്രതിഷേധം തുടരുന്ന ആന്ധ്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 23-ാം തിയതി വരെയാണ് റിമാൻഡിൽ വിട്ടിരിക്കുന്നത്.
കനത്ത സുരക്ഷയിലാണു ചന്ദ്രബാബു നായിഡുവിനെ ഞായറാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി തന്നെ കേസിൽപ്പെടുത്തുകയായിരുന്നെന്നാണു നായിഡു കോടതിയിൽ പറഞ്ഞത്. സുപ്രീംകോടതി അഭിഭാഷകനായ സിദ്ധാർഥ് ലൂത്രയാണു ചന്ദ്രബാബു നായിഡുവിനു വേണ്ടി കോടതിയിൽ ഹാജരായത്.
ആന്ധ്രപ്രദേശ് സ്കിൽ ഡെവലപ്മെന്റ് കോർപറേഷന്റെ മറവിൽ നടന്ന 550 കോടി രൂപയുടെ അഴിമതിക്കേസിലാണ് നായിഡുവിനെ നന്ത്യാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിൽ നായിഡുവിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
നന്ത്യാലിൽ ഗുണപുരത്തുള്ള ആർകെ ഫംഗ്ഷൻ ഹാളിൽനിന്ന് ഇന്നലെ രാവിലെ ആറോടെയാണ് മുൻ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത്. പോലീസിനെ തടയാൻ തെലുങ്കുദേശം പ്രവർത്തകർ ശ്രമിച്ചത് നാടകീയ സംഭവങ്ങൾക്കു വഴിതെളിച്ചു. കൂടുതൽ പോലീസ് എത്തിയാണ് നായിഡുവിനെ വാഹനത്തിൽ സിഐഡി ഓഫീസിലേക്കു കൊണ്ടുപോയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം