ഷാർജ: ശൈത്യകാല പകർച്ചപ്പനിക്ക് (സീസണൽ ഫ്ലൂ) എതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നാളെ മുതൽ ഷാർജയിൽ ആരംഭിക്കും. ആരോഗ്യ വിഭാഗം ജീവനക്കാർ, മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യമുള്ളവർ (ഭിന്നശേഷിക്കാർ) എന്നിവരുടെ വീടുകളിൽ എത്തി വാക്സീൻ നൽകുമെന്ന് ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റ് (എസ്എസ്എസ്ഡി) അറിയിച്ചു.
ശൈത്യകാലം തീരുന്നതുവരെയുള്ള വാക്സീൻ ക്യാംപെയിനിലൂടെ 2000 പേർക്ക് സൗജന്യമായി കുത്തിവയ്ക്കുമെന്ന് സീനിയേഴ്സ് സർവീസസ് സെന്റർ ഡയറക്ടർ ഖുലൂദ് അൽ അലി പറഞ്ഞു.
also read.. മൊറോക്കോ ഭൂകമ്പം: സുൽത്താൻ അനുശോചിച്ചു
അൽദൈദ് സിറ്റി, അൽ ഹംരിയ, അൽ മദാം, അൽ ബതേഹ്, കൽബ ഖോർഫക്കാൻ, ദിബ്ബ അൽ ഹിസ്ൻ, മലീഹ എന്നിവിടങ്ങളിൽ ഉള്ളവർക്കും വാക്സീൻ നൽകും. പ്രായമായവരുടെയും ഭിന്നശേഷിക്കാരുടെയും ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് പദ്ധതി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം