കൊല്ലം: 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി കൊല്ലം കണ്ണനല്ലൂരിൽ ഒരാൾ പിടിയിൽ. പാങ്കോണം സ്വദേശി പൊടിമോനാണ് അറസ്റ്റിലായത്. വെളുത്തുള്ളി ചാക്കുകൾക്കിടയിൽ തിരുകിക്കൊണ്ടുവന്ന 50 ചാക്ക് പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്
വീട് വാടകയ്ക്കെടുത്ത് പുകയില ഉത്പന്നങ്ങൾ മൊത്തമായും ചില്ലറയായും വിൽക്കും. വിദ്യാർത്ഥികൾക്കുൾപ്പെടെ പുകയില ഉത്പന്നങ്ങൾ എത്തിച്ച് നൽകും. ഈ സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ പൊടിമോൻ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.
also read.. ജമാഅത്തെ ഇസ്ലാമി അമീർ പി മുജീബ്റഹ്മാനുള്ള പൗരസീകരണം ഇന്ന്
തൃശൂരിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൊണ്ടുവന്ന വാഹനവും, വാഹനത്തിന് അകമ്പടി പോയ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനത്തിന്റെ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. പിടിക്കപ്പെടാതിരിക്കാൻ പഴകിയ വെളുത്തുള്ളി നിറച്ച ചാക്കുകൾ മൂടിയിട്ടാണ് പുകയില ഉൽപ്പന്നങ്ങൾ കടത്തിയത്. പിടിയിലായ പൊടിമോൻ വാടകയ്ക്ക് എടുത്ത വീട് ഗോഡൗണാക്കിയാണ് പുകയില വിൽപ്പന. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം