എറണാകുളം: കരുവന്നൂർ കള്ളപ്പണ ഇടപാടു കേസിൽ എ.സി.മൊയ്തീൻ നാളെ ഇ.ഡി ഓഫിസിൽ ഹാജരാകും. രണ്ടുവട്ടം നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്ന ശേഷമാണ് നാളെ അന്വേഷണ സംഘത്തിന് മുന്നിലെത്തുന്നത്.
ബാങ്കിൽനിന്ന് ബെനാമികൾക്ക് വ്യാജ വായ്പ അനുവദിക്കുന്നതിൽ എ.സി മൊയ്തീൻ ഇടപെട്ടുവെന്ന് ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു. മൊയ്തീനുമായി അടുത്ത ബന്ധമുള്ള തൃശൂർ കോർപറേഷൻ കൗൺസിലർ അനൂപ് ഡേവിസിനെയും വിളിപ്പിച്ചിട്ടുണ്ട്. അന്വേഷണം ഉന്നതരിലേക്ക് കേന്ദ്രീകരിക്കാനാണ് ഇ.ഡി നീക്കം. തട്ടിപ്പിലൂടെ പി സതീഷ് കുമാറിന്റെ കൈവശമെത്തിയ പണത്തിന്റെ വിഹിതം മുൻ എം.പി ക്കും ലഭിച്ചുവെന്ന് ഇ.ഡി കണ്ടെത്തി.
മുൻ എം.പി, എം.എൽ.എ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെയെല്ലാം ബെനാമിയാണ് സതീഷ് കുമാറെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. മുൻ എം പി ക്ക് പണം നൽകിയിട്ടുണ്ടന്ന് സ്ഥിരീകരിക്കുന്ന ഫോൺ സംഭാഷണം സതീഷ് കുമാറിന്റെ ഫോണിൽ നിന്ന് ലഭിച്ചുവെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം